15 September Sunday

വാചാലമായി മൂകാഭിനയം

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
പൂക്കോട‌്
ഒന്നും മിണ്ടാതെ അവർ എല്ലാം പറഞ്ഞു. ജാതിയതതോടും  വർഗീയതയോടും കലഹിച്ചു. നവോത്ഥാന, വിപ്ലവമുന്നേറ്റങ്ങളുടെ ചരിത്രം അനാവരണം ചെയ‌്തു. രക്തനക്ഷത്രം അഭിമന്യവിനെ നെഞ്ചേറ്റി.  വെറ്ററിനറി സർവകലാശാല ആർട‌്സ‌് ഫെസ‌്റ്റ‌് യുഗ–-2019ന്റെ മൈമിങ് വേദി ആസ്വാദകരുടെ മനം കവർന്നതിനൊപ്പം സമകാലിക പ്രശ‌്നങ്ങളിലുള്ള   ശക്തമായ ഇടപെടലും  കലാ പ്രതിരോധവുമായി. തിയറ്റർ സാധ്യതകളുപയോഗപ്പെടുത്തിയുള്ള മൈമം കലോത്സവവേദികളിലെ ജനപ്രീയ ഇനമായി മാറുകയാണ‌്. വിദ്യാർഥികൾ വാശിയോടെ മത്സരിച്ചു. ചടുലമായ ചുവടുകളും ഭാവാഭിനയത്തിന്റെ അപാരതയുമെല്ലാം ആസ്വാദനത്തിന്റെ പുതിയതലങ്ങൾ തീർത്തു. കേരളത്തിലെ വിപ്ലവമുന്നേറ്റങ്ങൾ ഭാവാഭിനയത്തിലൂടെ പ്രതിഫലിപ്പിച്ച‌് പൂക്കോട‌് വെറ്ററിനറി കോളേജ‌് ഒന്നാമതായി. കാശ‌്മീരിൽ ആരാധനാലത്തിനകത്ത‌് പിച്ചിച്ചീന്തപ്പെട്ട ഒമ്പതുവയസുകാരി ആസിഫ, മഹാരാജസിൽ വർഗീയവാദികളുടെ കുത്തേറ്റ‌് പിഞ്ഞുമരിച്ച രക്തനക്ഷത്രം അഭിമന്യു, ഇച്ഛാശക്തികൊണ്ട‌് നേട്ടങ്ങളുടെ കൊടുമുടിയിെലെത്തിയ മേരികോം എന്നിവരെല്ലാം മൈമിന്റെ വിഷയമായി. ജെല്ലിക്കെട്ട‌് ഉൾപ്പെടെയുള്ള അനാചാരങ്ങളെയും വിദ്യാർഥികൾ നിശിതമായി വിമർശിച്ചു. പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങൾക്കും കലാരൂപം നൽകി.   ന്യൂജെൻ കാലത്ത‌് പഴയകാലത്തിന്റെ നന്മകൾ പോയിപോകില്ലെന്നും പഴയതലമുറയും പുതിയതലമുറയും ചേർന്ന‌് കൂടതൽ പ്രകാശം പരത്തുമെന്നും വിദ്യാർഥികൾ മൂകമായി പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top