28 October Thursday

തൊവരിമല കടുവാഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
ബത്തേരി
കടുവാഭീതിയിൽ തൊവരിമല. നെന്മേനി പഞ്ചായത്തിൽ ചുള്ളിയോടിനടുത്ത തൊവരിമലയും പരിസര പ്രദേശങ്ങളുമാണ്‌ ആഴ്‌ചകളായി കടുവാപ്പേടിയിലായത്‌.  ഹാരിസൺ മലയാളം പ്ലാന്റേഷന്റെ  ഭാഗമായ തേയിലത്തോട്ടത്തിലും പരിസരങ്ങളിലുമാണ്‌ കടുവയുടെ സാന്നിധ്യം. തോട്ടത്തിൽ ജോലിയെടുക്കുന്ന ചിലർ കടുവയെ കണ്ടതോടെയാണ്‌ പ്രദേശം ഭീതിയിലായത്‌. കുന്താണി, മാനിവയൽ, പാടിപറമ്പ്‌ തുടങ്ങിയ ഭാഗങ്ങളിൽ കടുവയുടെതെന്ന്‌ സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയതോടെ വനംവകുപ്പ്‌ നിരീക്ഷണം ശക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top