22 October Tuesday

പി വി വർഗീസ് വൈദ്യർക്ക്‌ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

 

മീനങ്ങാടി
സിപിഐ എം നേതാവായിരുന്ന പി വി വർഗീസ് വൈദ്യരുടെ ആറാം ചരമവാർഷിക ദിനാചരണവും അനുസ്‌മരണ സമ്മേളനവും കൃഷ്‌ണഗിരിയിൽ ധനകാര്യ വകുപ്പ്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്‌തു.  ദിനാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് മീനങ്ങാടി, കൃഷ്ണഗിരി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ബീനാ വിജയൻ അധ്യക്ഷയായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ എംഎൽഎ, ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ ശശാങ്കൻ, ബത്തേരിഏരിയാ സെക്രട്ടറി ബേബി വർഗീസ്, പിടി ഉലഹന്നാൻ, കെ കെ വിശ്വനാഥൻ, പി വാസുദേവൻ, കെ മുഹമ്മദാലി എന്നിവർ സംസാരിച്ചു. പി യു കോര സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top