21 October Monday

ബംഗാൾ അതിക്രമത്തിൽ യുവജന–-വിദ്യാർഥി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
കൽപ്പറ്റ
പശ്‌ചിമബംഗാളിൽ തൊഴിലില്ലായ്മയ്ക്കെതിരെ പ്രതിഷധിച്ച ഇടതുപക്ഷ വിദ്യാർഥി യുവജനസംഘടനാ പ്രവത്തകർക്ക്‌ നേരെ നടന്ന പൊലിസ്‌ അക്രമത്തിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും  നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
  മമത സർക്കാരിന്റെ അടിച്ചമർത്തൽ നയം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ചായിരുന്നു പ്രകടനം.   ഡിവൈഎഫ്‌ഐ തരുവണയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന്‌ ജില്ലാ സെക്രട്ടറി കെ റഫീഖ്‌ നേതൃത്വം നൽകി. എസ് എഫ് ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടം സംഘടിപ്പിച്ചു. 
 എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ പ്രകടനത്തിന്‌ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ്, പ്രസിഡന്റ് അജ്നാസ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി
 
പ്രധാന വാർത്തകൾ
 Top