21 September Saturday

അപകട ഡ്രൈവിങ് ന്യൂജെൻ റൈഡർമാർക്ക് മൂക്കുകയറിട്ട് മോട്ടോർ വാഹന വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

 

 
കൽപ്പറ്റ
അപകടകരമായ രീതിയിലും അലക്ഷ്യമായും ഡ്രൈവിങ് നടത്തുന്ന ന്യൂജെൻ റൈഡർമാർക്ക് മൂക്കുകയറിട്ട് മോട്ടോർ വാഹന വകുപ്പ്.
പനമരം മാനന്തവാടി റൂട്ടിൽ വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥർ വാഹനം നിർത്താൻ ആവിശ്യപെട്ടപ്പോൾ അലക്ഷ്യമായും അപകടകരമായ രീതിയിൽ നിർത്താതെ ഓടിച്ച പോയ 5 ന്യൂ ജെൻ റൈഡർമാരെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്മാർട്ട് ട്രേസ് ആപ്പ് വഴി  പിടികൂടി 15500 രൂപ പിഴ അടപ്പിച്ചത്. വയനാട് ആർടിഓ ജെയിംസ്, എൻഫോഴ്സ്മെന്റ് ആർടി എ കെ രാധാകൃഷ്ണൻ എന്നിവരുടെ നിർദേശപ്രകാരം പിന്നീട് ഇവർക്ക് ബോധവത്കരണം നൽകി വിട്ടയച്ചു. ഇതിൽ 18 വയസ്സ് തികയാത്ത കുട്ടി ഡ്രൈവർമാരും, സൈലെൻസർ രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഉണ്ടായിരുന്നു. എംവിഐ പ്രേമരാജൻ, എഎംവി ഐമാരായ അനൂപ്, സുനീഷ്, മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രധാന വാർത്തകൾ
 Top