26 March Tuesday

ഇത്തവണ ജനവിധി അനുകൂലമാകും: പി പി സുനീർ

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

 കൽപ്പറ്റ

വയനാട്ടിലെ ജനങ്ങളോട‌്  കോൺഗ്രസ‌് കാണിക്കുന്ന അവഗണനക്കും ജനവിരുദ്ധതക്കുമെതിരെ  മണ്ഡലത്തിൽ ജനവികാരം നിലനിൽക്കുന്നതായി വയനാട‌് മണ്ഡലം സ്ഥാനാർത്ഥി പി പി സുനീർ പറഞ്ഞു. ഇത്തവണ വോട്ടർമാർ മാറി ചിന്തിക്കും.  മണ്ഡലത്തിന്റെ രാഷ‌്ട്രീയ ചിത്രം ഇടത‌്പക്ഷത്തിന‌് അനുകൂലമായി മാറും.    കൽപ്പറ്റ നിയോജകമണ്ഡലം   വനിത പാർലമെണ്ടിൽ   സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട‌്. ജനങ്ങളോടൊപ്പം നിൽക്കുന്ന എൽഡിഎഫ‌് സർകാരിന്റെ ജനോപകാര പദ്ധതികൾക്കുള്ള അംഗീകാരമായി കൂടി ജനവിധി മാറ്റേണ്ടതുണ്ടെന്ന‌് സുനീർ പറഞ്ഞു.കഴിഞ്ഞ പത്ത‌് വർഷത്തെ വികസന മുരടിപ്പിന‌്  ജനങ്ങൾ യുഡിഎഫിന‌് കനത്ത പ്രഹരം ഏൽപ്പിക്കുമെന്ന‌് തന്നെയാണ‌് കരുതുന്നതെന്നും   അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top