26 January Wednesday
ഇനി കോട്ടത്തറ, കൽപ്പറ്റ ഏരിയാ കമ്മിറ്റികൾ

എസ്‌എഫ്‌ഐ സമ്മേളനം; കൽപ്പറ്റ ഏരിയ വിഭജിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

എസ്‌എഫ്‌ഐ കൽപ്പറ്റ ഏരിയാ സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 
മേപ്പാടി
മേപ്പാടിയിൽ ചേർന്ന എസ്‌എഫ്‌ഐ കൽപ്പറ്റ ഏരിയ സമ്മേളനം കൽപ്പറ്റ എരിയ വിഭജിച്ച്‌ കോട്ടത്തറ, കൽപ്പറ്റ  ഏരിയകൾക്ക്‌ രൂപം നൽകി.  കോളേജുകളിലും വിദ്യാർഥികൾക്കിടയിലും  വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് മയക്ക് മരുന്ന് വസ്‌തുക്കളുടെ ലഭ്യത തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.   
    ലഹരി മാഫിയകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.  വിദ്യാർഥികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവണമെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങളേറ്റെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
     ജോബി ആൻഡ്രൂസ്‌ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌  കെ എം ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. 
സാന്ദ്ര രവീന്ദ്രൻ,  ഹിമ പി ജോയ്, ആദിത്യദേവ് എന്നിവരടങ്ങിയ പ്രസീഡിയം  സമ്മേളനം നിയന്ത്രിച്ചു.  ഏരിയാ സെക്രട്ടറി അശ്വിൻ ഹാശ്മി ആനന്ദ് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ്  സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി ജിഷ്ണു ഷാജി,  സെക്രട്ടറിയറ്റംഗം ജോയൽ ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് ആവിഷിത്‌ രാഘവൻ  എന്നിവർ സംസാരിച്ചു.  സംഘാടക സമിതി കൺവീനർ കെ വി വിനോദ് സ്വാഗതം പറഞ്ഞു. 
     കൽപ്പറ്റ ഏരിയാ പ്രസിഡന്റായി ശരത് മോഹനെയും സെക്രട്ടറിയായി അശ്വിൻ ഹാശ്മി ആനന്ദിനെയും തെരഞ്ഞെടുത്തു. സാന്ദ്ര രവീന്ദ്രനാണ്‌ കോട്ടത്തറ ഏരിയാ പ്രസിഡന്റ്‌.  ടോണി സെക്രട്ടറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top