21 August Wednesday

വേണ്ടത‌് ബദൽ നയത്തിനായുള്ള പോരാട്ടം: കൃഷ‌്ണപ്രസാദ‌്

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019

 

ബത്തേരി
കാർഷിക മേഖലയെ തകർക്കുന്ന നവ ഉദാരവൽക്കരണനയങ്ങൾക്കെതിരെയുള്ള പോരാട്ടം രാജ്യത്ത‌് വലിയ ചലനമാണ‌് ഉണ്ടാക്കിയതെന്ന‌് ആൾ ഇന്ത്യ കിസാൻസഭ ഫിനാൻസ‌് സെക്രട്ടറി പി കൃഷ‌്ണപ്രസാദ‌് പറഞ്ഞു. ഇനി  ഈ നയങ്ങൾക്കെതിരെ  ബദൽ നയത്തിനായാണ‌് പോരാട്ടം നടത്തേണ്ടത‌്. കർഷകരുടെ ഉടമസ്ഥതിയിൽ സഹകരണ കർഷകസംരംഭങ്ങൾ രൂപികരിച്ച‌് ബദൽ ശക്തിയായി കർഷകർ മാറണം. മനുഷ്യ–-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന‌് കേന്ദ്രത്തിന്റെ പിന്തുണ സംസ്ഥാനങ്ങൾക്ക‌് ലഭിക്കണം.  സ്വാഭാവികമരങ്ങൾ വളർത്തി വനം സംരക്ഷിക്കപ്പെടണം. കേന്ദ്രത്തെ കേന്ദ്രം വനസംരക്ഷണം ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും കൃഷ‌്ണപ്രസാദ‌് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top