പനമരം
പനമരം വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന് കെഎസ്ടിഎ പനമരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇരുളത്ത് സംസ്ഥാന എക്സിക്കുട്ടീവംഗം വി എ ദേവകി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ ആർ ഷിബു അധ്യക്ഷനായി. മിഥുൻ പ്രദീപ് രക്തസാക്ഷി പ്രമേയവും, വി നിഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി കെ ടി വിനോദൻ സംഘടനാ റിപ്പോർട്ടും, ഏരിയാ സെക്രട്ടറി എൻ എം വിനോദ് പ്രവർത്തന റിപ്പോർട്ടും, സി പി അമൽനാഥ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പൂതാടി പഞ്ചായത്തംഗം ഷിജി ഷിബു ഗുരുകാരുണ്യ എൻഡോവ്മെൻറ് വിതരണം ചെയ്തു. സംസ്ഥാന എക്സിക്കുട്ടീവ് അംഗം എൻ എ വിജയകുമാർ, ജില്ലാ സെക്രട്ടറി പി ജെ ബിനേഷ് , ജില്ല പ്രസിഡന്റ് സി ഡി സാംബവാൻ, ജില്ലാ ട്രഷറർ ടി രാജൻ, ജില്ലാ വൈസ് പ്രസിഡന്റ് പി എ ഗിരിജ, ജില്ലാ ജോ. സെക്രട്ടറി ടി എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പുത്തൻ ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു. പൊതുസമ്മേളനം ഉണ്ണികൃഷ്ണൻ കോട്ടത്തറ ഉദ്ഘാടനം ചെയ്തു. സി ഡി സാംബവൻ, ടി എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് പി ജെ ജോമിഷ് അധ്യക്ഷനായി. ടി ആർ രവി സ്വാഗതവും എൻ എം വിനോദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ : പി ജെ ജോമിഷ് (പ്രസിഡന്റ് ), വി നിഷ, പി കൃഷ്ണാനന്ദ് (വൈസ് പ്രസിഡന്റുമാർ) എൻ എം വിനോദ് (സെക്രട്ടറി-), സി പി അമൽനാഥ്, ഇ വി പ്രിയ(ജോ. സെക്രട്ടറിമാർ), മിഥുൻ പ്രദീപ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..