24 October Thursday

മിന്നൽ ബസ്‌ അപകടത്തിൽപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

പനമരത്ത്‌ അപകടത്തിൽപ്പെട്ട കെഎസ്‌ആർടിസി മിന്നൽ ബസ്‌

പനമരം
തിരുവനന്തപുരത്തുനിന്നും മാനന്തവാടിയിലേക്ക് വരുന്ന  കെഎസ്ആർടിസി സൂപ്പർ ഡീലക്സ്–മിന്നൽ ബസ്‌ പനമരത്ത്‌ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്‌ച പുലർച്ചെ പനമരം പാലത്തിന്‌ സമീപം നടയിലാണ്‌ അപകടം.  എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയിൽ  നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകർത്ത് റോഡരികിലെ ചാലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. യാത്രക്കാർക്ക്  നിസാര പരിക്കേറ്റു. 
 
പ്രധാന വാർത്തകൾ
 Top