കല്‍പ്പറ്റ
കാലവര്‍ഷത്തില്‍ വയനാട്ടിലുണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച്ച ജില്ലയിലെത്തും. പുത്തുമലയിലെ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ രാവിലെ 10.30ന് സന്ദര്‍ശിക്കും. പകല്‍ 12ന് കലക്ടറേറ്റില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലും പങ്കെടുക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കല്‍പ്പറ്റ
പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുളള ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യസ്ഥാപനങ്ങള്ക്കും ചൊവ്വാഴ്ച്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റുപൊതുപരീക്ഷകള്ക്കും മാറ്റം ഉണ്ടാകില്ല. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..