17 September Tuesday

അക്രമത്തിന‌് പിന്നിൽ നിക്ഷിപ്‌ത താൽപ്പര്യം: സി കെ ശശീന്ദ്രൻ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

കൽപ്പറ്റ
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി ക്ക‌് നേരെയുണ്ടായ അക്രമത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന‌്   സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. കാർഷികാധിഷ‌്ഠിത വ്യവസായമെന്ന നിലയിൽ ജനങ്ങളുടെ പിന്തുണയോടെ  പ്രവർത്തിക്കുന്ന മികച്ച അംഗീകാരമുള്ള സ്ഥാപനമാണ‌് ബ്രഹ്മഗിരി. കർഷകരുടെ താൽപര്യമാണ‌് ബ്രഹ്മഗിരി സംരക്ഷിക്കുന്നത‌്.  സ്ഥാപനത്തിനെതിരെ കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോധപൂർവമായ കുപ്രചരണങ്ങൾ നടക്കുന്നുണ്ട‌്. കാർഷിക പ്രതിസന്ധി നേരിടുന്ന ജില്ലയിൽ ബ്രഹ്മഗിരി പോലുള്ള ജനകീയബദൽ ശ്രമങ്ങളെ തകർക്കാനുള്ള ഗൂഡശ്രമമാണ‌് അക്രമണത്തിന‌് പിന്നിലെന്ന‌് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരക്കാർ കോർപ്പറേറ്റുകളുടെ താൽപര്യസംരക്ഷണത്തിനായാണ‌് നിലകൊള്ളുന്നത‌്. ഏതെങ്കിലും രീതിയിലുള്ള മാലിന്യപ്രശ‌്നങ്ങൾ ചൂണ്ടിക്കാട്ടുന്നവരുമായി വിഷയം ചർച്ചചെയ്യാൻ തയ്യാറാണെന്ന‌് അധികൃതർ വ്യക്തമാക്കിയതുമാണ‌്. 
പ്രധാന വാർത്തകൾ
 Top