18 September Wednesday

കുടിവെള്ളംമുട്ടി ബത്തേരിയും നൂൽപ്പുഴയും

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

 

ബത്തേരി
മലവെള്ളപ്പാച്ചിലിൽ ജലഅതോറിറ്റിയുടെ ശുദ്ധജല വിതരണത്തിന്റെ പ്രധാന പൈപ്പ് ലൈൻ കടന്നു പോവുന്ന കോൺക്രീറ്റ് പാലം ഒലിച്ചുപോയതോടെ ബത്തേരി നഗരസഭയിലും നൂൽപ്പുഴ പഞ്ചായത്തിലും ശുദ്ധജല വിതരണം അനിശ്ചിതമായി മുടങ്ങി. മുത്തങ്ങ പുഴയിലെ പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള വെള്ളം നായ്ക്കട്ടി നിരപ്പത്തെ ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിക്കുന്ന പൈപ്പ് ലൈനാണ് തകർന്നത്. കല്ലൂർ പുഴയുടെ പാലത്തിന് സമാന്തരമായാണ് കോൺക്രീറ്റ് പാലം: നിർമിച്ച് ഇരുമ്പു പൈപ്പുകൾ സ്ഥാപിച്ചിരുന്നത്. പേമാരിയിൽ കല്ലൂർ പുഴ പാലങ്ങൾക്ക് മുകളിലൂടെ നിറഞ്ഞൊഴുകിയതിനെ തുടർന്നാണ് പൈപ്പ് ലൈൻ സ്ഥാപിച്ച 80 മീറ്ററോളം നീളമുള്ള കോൺക്രീറ്റ് പാലം മുഴുവനായി തൂണുകൾ സഹിതം ഒലിച്ചുപോയത്.ഇതോടെയാണ് ജലവിതരണം പൂർണമായി നിലച്ചത്. പുഴ ഇപ്പോഴും നിറഞ്ഞ് കവിഞ്ഞ് കുത്തിയൊലിക്കുന്നതിനാൽ പുതിയ പാലം നിർമിച്ച് പൈപ്പിടാൻ വൈകുമെന്നതിനാൽ ശുദ്ധജല വിതരണം ഏറെനാൾ തടസപ്പെടാനാണ് സാധ്യത. സംയോജിത കുടിവെള്ള പദ്ധതിയുടെ ഉപഭോക്താക്കളായി ആയിരക്കണക്കിന് പേരാണുള്ളത്.
 
പ്രധാന വാർത്തകൾ
 Top