08 August Saturday

പുൽപ്പള്ളിയിൽ പശുക്കുട്ടികളെ ദത്തെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020
പുൽപ്പള്ളി
 2020 ജനുവരി  ഒന്നിന്‌  ശേഷം പുൽപ്പള്ളി  പഞ്ചായത്തിൽ ജനിച്ച മുഴുവൻ പശുകുട്ടികളെയും  പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി ദത്തെടുക്കുന്നു.  മൃഗസംരക്ഷണ    വകുപ്പിന്റെ ഗോവർദ്ധിനി,  പഞ്ചായത്തിന്റെ  കാഫ് അഡോപ്ഷൻ തുടങ്ങിയ പ്രോഗ്രാമുകളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.    60 മുതൽ 75 കിലോ ഗ്രാം കാലിതീറ്റ വരെ പ്രതിമാസം പകുതി വിലയ്ക്ക് 30മാസം വരെ ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കും. കൂടാതെ സമയാസമയങ്ങളിൽ പ്രതിരോധ കുത്തിവെപ്പ്,  വിരമരുന്ന്,  ധാതു ലവണ മിശ്രിതം തുടങ്ങിയവയും സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും.ഈ കാലയളവിൽ ജനിച്ച 500ഓളം പശുകുട്ടികൾക്ക്‌   ആനുകൂല്യം ലഭിക്കും.  മൃഗസംരക്ഷണ -ക്ഷീര മേഖലയുടെ സുസ്ഥിര വികസനത്തിനും ജനിതക മേന്മ യുള്ള കന്നുകുട്ടികളെ മികച്ച സംരക്ഷണത്തിലൂടെ നല്ലയിനം പശുക്കളാക്കാനും ക്ഷീര കൃഷി  ലാഭകരമാക്കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ പി  ആർ പ്രദീപ് കുമാർ പറഞ്ഞു.    പദ്ധതി  പഞ്ചായത്തിന്റെ ഭക്ഷ്യ സുരക്ഷ -സുഭിക്ഷ കേരളം പദ്ധതികൾക്കു മുതൽ കൂട്ടാവുമെന്നു പുൽപ്പള്ളി  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രകാശ്‌ പറഞ്ഞു. പദ്ധതി കാലയളവിൽ 16176 രൂപയുടെ തീറ്റ വസ്തുക്കൾ ഓരോ പശുകുട്ടികൾക്കും ലഭിക്കും. ഇൻഷുറൻസ് പ്രീമിയം ഗുണഭോക്താവ്‌‌ തന്നെ അടക്കണം. പൂരിപ്പിച്ച അപേക്ഷകൾ ആധാർ കാർഡ്, റേഷൻകാർഡ് സഹിതം പുൽപള്ളി മൃഗാശുപത്രിയിൽ   20നു മുമ്പ് സമർപ്പിക്കണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top