19 June Saturday

സമരാഗ്‌നിയിൽ അധ്യാപകരും ജീവനക്കാരും

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

മാനന്തവാടി ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ എസ്‌ അജയകുമാർ സംസാരിക്കുന്നു

കൽപ്പറ്റ
ഇന്ധന വിലവർധനക്കെതിരെ  എഫ്എസ്ഇടിഒ  നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ജില്ലയിൽ നൂറോളം കേന്ദ്രങ്ങളിൽ  പ്രതിഷേധിച്ചു.  കൈനാട്ടി പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആനന്ദനും ആദായ നികുതി ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം കെഎസ്ടിഎ ജില്ലാ സെക്രട്ടറി വിൽസൺ തോമസും ഉദ്ഘാടനംചെയ്തു. കൽപ്പറ്റ മേഖലയിലെ മുട്ടിൽ പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കോട്ടത്തറ, കണിയാമ്പറ്റ എന്നിവിടങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ എ കെ രാജേഷ്, ആന്റണി ജോസഫ്, മഹേഷ് കുമാർ, ജീവൻ ജോൺസ്, എം  പ്രതീപൻ, എസ്‌ വിശ്വേശ്വരൻ, ബിജു, സജീവൻ എന്നിവർ സംസാരിച്ചു. 
   മാനന്തവാടി ഹെഡ് പോസ്‌റ്റ്‌ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധം  എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്‌ അജയകുമാർ ഉദ്ഘാടനംചെയ്തു. താലൂക്ക് ഓഫീസ്, ഡിഎംഒ ഓഫീസ്‌, ടിഡിഒ, വയനാട് മെഡിക്കൽ കോളേജ്, ബ്ലോക്ക് ഓഫീസ്, ബിആർസി മാനന്തവാടി, സിഎച്ച്‌സി  പനമരം, സിഎച്ച്‌സി പേര്യ എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു.  കെ ബി സിമിൽ, കെ വി ജഗദീഷ്, യു കെ സരിത, ഒ കെ രാജു, സി കെ  മനോജ്, രാജേഷ് കുമാർ, നിഥിൻ ഷാജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top