25 June Tuesday

ആരോഗ്യ സന്ദേശയാത്ര മന്ത്രി കെ കെ ശൈലജ ഇന്ന് ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019
കൽപ്പറ്റ
ആരോഗ്യ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം ആരോഗ്യ- സാമൂഹ്യനീതി- വനിതാ–-ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ തിങ്കളാഴ‌്ച നിർവഹിക്കും. രാവിലെ 10ന് മാനന്തവാടി എൽഎഫ് യുപി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ഒ ആർ കേളു എംഎൽഎ അധ്യക്ഷനാകും. രാവിലെ 9.30ന് ബോധവൽക്കരണ റാലി അസി. സുപ്രണ്ട് ഓഫ് പൊലീസ് ഡോ. വൈഭവ് സക്‌സേന ഫ്‌ളാഗ് ഓഫ് ചെയ്യും. 
11 മുതൽ 14 വരെ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ആരോഗ്യ ജാഗ്രത പരിപാടി സംഘടിപ്പിക്കുന്നത്. ‘പ്രതിദിനം പ്രതിരോധം’ എന്ന മുദ്രാവാക്യത്തിലൂന്നി വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ബോധവൽക്കരണമാണ് ലക്ഷ്യം. ജില്ലാഭരണകൂടം, ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട് എന്നി വിഭാഗങ്ങളുടെ നേതൃത്തിലാണ് സംഘാടനം. സ്റ്റുഡന്റ് ഡോക്ടർ കാഡറ്റുമാർക്ക് പുസ്തക വിതരണം, ബോധവൽക്കരണ പാവനാടകം, മൊബൈൽ വീഡിയോ പ്രദർശനം, ബോധവൽക്കരണ പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ജനപ്രതിനിധികൾ, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.  
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top