28 November Sunday

എംഡിഎംഎയുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

 കൽപ്പറ്റ

അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചുഴലി കുമ്പളമൂല സ്വദേശി ചോലയിൽ അജ്മൽ (20) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും കൽപ്പറ്റ എസ്ഐ ടി ഖാസിമും സംഘവും  കൽപ്പറ്റ വെള്ളാരംകുന്ന് പെട്രോൾ പമ്പിനുസമീപം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ കണ്ടെടുത്തത്. ഇയാളിൽനിന്ന്‌ 100 ഗ്രാം കഞ്ചാവും, മനുഷ്യ മസ്തിഷ്കത്തെ സാരമായി ബാധിക്കുന്നതായ അരഗ്രാമോളം അതിമാരക മയക്കുമരുന്നായ എംഡിഎംഎയും പിടികൂടി. മൂവായിരം രൂപയും കണ്ടെടുത്തു. എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top