22 October Tuesday

ആയുർവേദ സഹകരണ ആശുപത്രി മേപ്പാടിയിൽ പ്രവർത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

മേപ്പാടി പുനർജനി ആയൂർവേദ സഹകരണ ആശുപത്രി പഞ്ചായത്ത് പ്രസിഡൻറ് കെ കെ സഹദ് ഉദ്ഘാടനം ചെയ്യുന്നു

മേപ്പാടി 
പുനർജനി ആയൂർവേദ സഹകരണ ആശുപത്രി മേപ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ കെ സഹദ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡിപിഎം ഡോ. പി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പുത്തുമല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനകളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.  ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി കെ അനിൽകുമാർ ഉപഹാരങ്ങൾ നൽകി. 
കെ കെ സഹദ്‌, ഡോ. പി അഭിലാഷ്‌, തഹസിൽദാർ അബ്ദുൾ ഹാരിസ്‌, റെയിഞ്ച്‌ ഓഫീസർ കെ ഹാഷിഫ്‌, ലൈഫ്‌ മിഷൻ കോഡിനേറ്റർ സിബി വർഗീസ്‌, വാർഡ്‌ അംഗം കെ ചന്ദ്രൻ, കെ  ഷിഹാബ്‌ എന്നിവരെയും പ്രവർത്തനങ്ങളിൽ സജീവമായ സംഘടനകളെയും സ്ഥാപനങ്ങളെയും ആദരിച്ചു. സിബി വർഗീസ്, കെ ഹാസിഫ് എന്നിവർ സംസാരിച്ചു. ജോബിഷ് കുര്യൻ അധ്യക്ഷനായി. കെ എ അനിൽകുമാർ സ്വാഗതവും എം എസ് ജയകുമാർ നന്ദിയും പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top