23 September Wednesday
ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌

മഴ കുറയുന്നു, ജാഗ്രത തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
കൽപ്പറ്റ
മഴക്ക്‌  ശമനമുണ്ടെങ്കിലും ജാഗ്രത കൈവിടാതെ ജില്ല.  രണ്ട്‌ ദിവസങ്ങളിലായി റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ച ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കാര്യമായ നാശനാഷ്‌ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത്‌ ആശ്വാസം പകർന്നു. എങ്കിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ ഭീഷണി ജില്ലയിൽ നിലനിൽക്കുന്നുണ്ട്‌. തിങ്കളാഴ്‌ച ജില്ലയിൽ ഓറഞ്ച്‌ അലർട്ടാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. 
 ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പകലും മഴയിൽ വലിയ കുറവുണ്ടായി. കാരാപ്പുഴ, ബാണസുരഡാം വൃഷ്‌ടി പ്രദേശങ്ങളിൽ  മഴ കുറഞ്ഞതോടെ  ഡാമിലേക്കുളള നിരൊഴുക്കിലും കുറവുണ്ടായി. സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കുകയാണെന്ന്‌ ഡാം അധികൃതർ അറിയിച്ചു. ബാണാസുരയിൽ 770.6 മീറ്ററും കാരാപ്പുഴയിൽ 757. മീറ്ററുമാണ്‌ നിലവിലുള്ള ജലനിരപ്പ്‌. ശനിയാഴ്‌ച രാവിലെ 8.30 മുതൽ ഞായറാഴ്‌ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ വൈത്തിരിയിൽ 31 മില്ലീമീറ്ററും മാനന്തവാടിയിൽ 33 മില്ലീമീറ്ററും ബത്തേരിയിൽ 13 മില്ലീമീറ്റുമാണ്‌ മഴ രേഖപെടുത്തിയിട്ടുള്ളത്‌. താഴ്‌ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്കും ബന്ധുവീട്ടിലേക്കും മാറ്റി പാർപ്പിച്ചിട്ടുണ്ട്‌. 
   വെളളം കയറിയ മുത്തങ്ങ, പനമരം, വളളിയൂർകാവ്‌, കോട്ടത്തറ മണിയങ്കോട്‌ പ്രദേശങ്ങളിലെല്ലാം വെളളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്‌. മണ്ണിടിച്ചൽ ഉണ്ടായ പാൽചുരം, പേര്യ ചുരം പ്രദേശങ്ങളിൽ ഗതാഗതം സാധാരണനിലയിലായി. 
 അതിശക്തമായ മഴ  ഉണ്ടായാൽ പനമരം പുഴയിൽ ഉണ്ടാകാനിടയുള്ള പ്രളയഭീതി ഒഴിവാക്കുന്നതിന്റെ ഭാഗമായി   കാരാപ്പുഴ ഡാമിന്റെ  ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്‌.  എല്ലാ ചുരം വഴിയും രാത്രിയാത്രക്ക്‌ നിരോധനമുണ്ട്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top