21 September Monday

ദേശീയപാത 766ൽ ഗതാഗതം പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
ബത്തേരി
ദേശീയപാത 766ൽ ഗതാഗതം പുനഃസ്ഥാപിച്ചു. മുത്തങ്ങ തകരപ്പാടി മുതൽ പൊൻകുഴി വരെയുള്ള ഭാഗത്ത‌് നൂൽപ്പുഴ കരകവിഞ്ഞ‌്  റോഡിലൂടെ ഒഴുകിയതിനെ തുടർന്നാണ‌് വെള്ളിയാഴ‌്ച രാവിലെ മുതൽ ഗതാഗതം മുടങ്ങിയത‌്. ഇതോടെ ബംഗളൂരു, മൈസൂരു ഭാഗങ്ങളിൽ നിന്നും എത്തിയ നിരവധി ചരക്കു വാഹനങ്ങളും യാത്രാ വാഹനങ്ങളും പൊൻകുഴി സംസ്ഥാന അതിർത്തിയിൽ കുടുങ്ങിയിരുന്നു. ശനിയാഴ്ച മഴ കുറഞ്ഞതോടെ വെള്ളക്കെട്ടുകൾ ഒഴിവായി. ഞായറാഴ‌്ച രാവിലെ പത്തോടെയാണ‌് ഗതാഗതം വീണ്ടും തുടങ്ങിയത‌്. തമിഴ‌്നാട്ടിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ കനത്ത മഴ പെയ‌്തതോടെയാണ‌് നൂൽപ്പുഴയിൽ‌് വെള്ളത്തിന്റെ കുത്തൊഴുക്ക‌ുണ്ടായത‌്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top