22 June Tuesday

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.21 655 രോഗം; 209 മുക്തി ‌

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

 

കൽപ്പറ്റ
ജില്ലയിൽ ഞായറാഴ്‌ച 655 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 209 പേർ രോഗമുക്തരായി.  27.21 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌. 644 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏഴ്‌ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48095 ആയി. 33265 പേർ രോഗമുക്തരായി. നിലവിൽ 13974 പേരാണ് ചികിത്സയിലുള്ളത്. 13008 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
 
രോഗം സ്ഥിരീകരിച്ചവർ
ബത്തേരി 93, കൽപ്പറ്റ 60, മാനന്തവാടി 52, അമ്പലവയൽ 45, പനമരം 43, മീനങ്ങാടി 36, തവിഞ്ഞാൽ, നെന്മേനി 31 വീതം, മേപ്പാടി 27, എടവക 25,  പുൽപ്പള്ളി 23, വൈത്തിരി 21, നൂൽപ്പുഴ 20, മുട്ടിൽ, പടിഞ്ഞാറത്തറ 16 വീതം, പൊഴുതന 15, കണിയാമ്പറ്റ, മുള്ളൻകൊല്ലി, തരിയോട് 13 വീതം, വെള്ളമുണ്ട 12, കോട്ടത്തറ, പൂതാടി 11 വീതം, തിരുനെല്ലി ഏഴ്‌, വെങ്ങപ്പള്ളി നാല്‌, മൂപ്പൈനാട്, തൊണ്ടർനാട്  സ്വദേശികളായ മൂന്നു പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. കർണാടകയിൽനിന്ന് വന്ന ഏഴ് പേർ, ആന്ധ്രപ്രദേശിൽനിന്ന് വന്ന രണ്ടു പേർ, ഗോവ, ഹരിയാന എന്നിവിടങ്ങളിൽനിന്ന് വന്ന  ഓരോരുത്തരും രോഗബാധിതരായി. 
209 മുക്തി
കൽപ്പറ്റ 14, മേപ്പാടി 10, കണിയാമ്പറ്റ 7, ബത്തേരി 6,  മാനന്തവാടി, തിരുനെല്ലി അഞ്ചു വീതം, അമ്പലവയൽ, പുൽപ്പള്ളി, തവിഞ്ഞാൽ നാലുവീതം, തരിയോട്, വെള്ളമുണ്ട  മൂന്ന് വീതം, തൊണ്ടർനാട്, നൂൽപ്പുഴ,  മൂപ്പൈനാട്, നെന്മേനി, എടവക രണ്ടുവീതം,  കോട്ടത്തറ, മീനങ്ങാടി, പനമരം, പടിഞ്ഞാറത്തറ, പൊഴുതന, വൈത്തിരി സ്വദേശികളായ ഓരോരുത്തരും, മൂന്ന്‌ തമിഴ്നാട് സ്വദേശികളും, കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേർ വീതവും, ഒരു തൃശ്ശൂർ സ്വദേശിയും, വീടുകളിൽ ചികിത്സയിലായിരുന്ന 120 പേർക്കും   രോഗം ഭേദമായി. 
3079 പേർ പുതുതായി 
നിരീക്ഷണത്തിൽ
കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഞായറാഴ്‌ച 3079 പേരാണ്‌ പുതുതായി നിരീക്ഷണത്തിലായത്. 1410 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. 35055 പേരാണ്‌  നിലവിൽ നിരീക്ഷണത്തിലുള്ളത്. 2124 സാമ്പിളുകളാണ് ഞായറാഴ്‌ച പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ അയച്ച 402649 സാമ്പിളുകളിൽ 386791 പേരുടെ ഫലം ലഭിച്ചു.  338696 നെഗറ്റീവും 48095 പോസിറ്റീവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top