26 September Saturday

10 പേര്‍ക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
 കൽപ്പറ്റ
 ജില്ലയിൽ  ശനിയാഴ്‌ച 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ  രേണുക അറിയിച്ചു. ഒരാൾ ലണ്ടനിൽ നിന്നും ഒരാൾ കർണാടകയിൽ നിന്നും വന്നവരാണ്.  എട്ട്‌  പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 55 പേർ രോഗമുക്തി നേടി.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 862 ആയി. ഇതിൽ 499 പേർ രോഗ മുക്തരായി. രണ്ടു പേർ മരണപ്പെട്ടു. നിലവിൽ 361 പേരാണ് ചികിത്സയിലുള്ളത്. 342 പേർ ജില്ലയിലും 19 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
ലണ്ടനിൽ നിന്നു വന്ന പൊഴുതന സ്വദേശി (38), മൈസൂരിൽ പോയി വന്ന ലോറി ഡ്രൈവർ മുള്ളൻകൊല്ലി സ്വദേശി (42) എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്. വാളാട് സമ്പർക്കത്തിലൂടെ 4 സ്ത്രീകൾ, പടിഞ്ഞാറത്തറ ആരോഗ്യപ്രവർത്തകന്റെ സമ്പർക്കത്തിലുള്ള 3 എടവക സ്വദേശിനികൾ (63, 19, 48), കൽപ്പറ്റ സ്വദേശിയുടെ സമ്പർക്കത്തിലുള്ള ഒരു കൽപ്പറ്റ സ്വദേശി എന്നിവരാണ് സമ്പർക്കത്തിൽ രോഗം സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചത്.
55 പേർക്ക് രോഗമുക്തി
ചികിത്സയിലായിരുന്ന 45  വാളാട് സ്വദേശികൾ, 4 എടവക സ്വദേശികൾ, 3 പടിഞ്ഞാറത്തറ സ്വദേശികൾ,  മാനന്തവാടി, ബത്തേരി, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തർ എന്നിവരാണ് ഇന്നലെ രോഗമുക്തി നേടി ഡിസ്ചാർജ് ആയത്
366 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ശനിയാഴ്‌ച പുതുതായി നിരീക്ഷണത്തിലായത് 366 പേരാണ്. 494 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2793 പേർ. ശനിയാഴ്‌ച വന്ന 24 പേർ ഉൾപ്പെടെ 404 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ശനിയാഴ്‌ച  720 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 27387 സാമ്പിളുകളിൽ 26193 പേരുടെ ഫലം ലഭിച്ചു. ഇതിൽ 25331 നെഗറ്റീവും 862 പോസിറ്റീവുമാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top