03 August Monday

കൽപ്പറ്റയിൽ നാൽപ്പതോളം പേരും മേപ്പാടിയിൽ 32 പേരും സമ്പർക്കത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

 

കൽപ്പറ്റ
കൽപ്പറ്റ നഗരത്തിൽ ആളുകളുമായി ഇടപഴകിയ  കോവിഡ്‌ ബാധിതന്‌ നഗരത്തിലും  മേപ്പാടി പഞ്ചായത്തിലും നിരവധി പേരുമായി  സമ്പർക്കം. നഗരത്തിൽ നാൽപ്പതോളം പേരുമായി സമ്പർക്കമുണ്ട്‌. മേപ്പാടി പഞ്ചായത്തിലെ 22–-ാം വാർഡ്‌ കോട്ടവയലിൽ കഴിഞ്ഞ അഞ്ചിന്‌ ‌ തമിഴ്‌നാട്‌ സ്വദേശിയായ ഈ യുവാവ്‌ എത്തിയിരുന്നു.അന്ന്‌ വൈകിട്ടാണ്‌ ഇദ്ദേഹത്തിന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.‌ വീടുകളിൽ വസ്‌ത്രങ്ങളും തുണികളും വിൽപ്പന നടത്തുന്ന യുവാവ്‌ കൽപ്പറ്റ മെസ്‌ ഹൗസ്‌ റോഡിൽ വാടകക്കാണ്‌ ‌ താമസിച്ചിരുന്നത്‌. 
മേപ്പാടി പഞ്ചായത്തിൽ പുത്തൂർവയലിൽ എആർ ക്യാമ്പിന്‌ പിറകിലായുള്ള  വീടുകളിലാണ്‌ യുവാവ്‌ വസ്‌ത്രങ്ങൾ നൽകിയതിന്റെ പണത്തിനായി എത്തിയത്‌. 
പഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിൽ എട്ട്‌ വീടുകൾ സന്ദർശിച്ചതായി കണ്ടെത്തി. ഈ വീടുകളിലെ 32 പേരെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെടുത്തി ക്വാറന്റൈനിലാക്കി. 18 വീടുകളിലെ 87 പേർക്ക്‌ ദ്വിദീയ  സമ്പർക്കമുണ്ട്‌. പ്രദേശത്തുള്ള ഒരാളോടൊപ്പം യുവാവ്‌ ബൈക്കിലും സഞ്ചരിച്ചു. പഞ്ചായത്ത്‌, ആരോഗ്യവകുപ്പ്‌ അധികൃതരും ജാഗ്രതാ സമിതി അംഗങ്ങളും  ബുധനാഴ്‌ച വീടുകളിൽ എത്തിയാണ്‌ സമ്പർക്ക പട്ടിക തയ്യാറാക്കിയത്‌.  വാർഡിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന്‌ പഞ്ചായത്ത്‌ അംഗം പി സഹിഷ്‌ണ പറഞ്ഞു. കോട്ടവയിലിന്‌ സമീപം കൽപ്പറ്റ നഗരസഭയിലെ പുത്തൂർവയൽ, പുത്തൂർവയൽ ക്വാറി വാർഡുകളിലും യുവാവ്‌ സമ്പർക്കം പുലർത്തിയിരുന്നു.  ഈ വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണുകളാണ്‌

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top