01 April Saturday

അനധികൃത ബാനറുകളും കൊടിത്തോരണങ്ങളും നീക്കം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023
കൽപ്പറ്റ
ദേശീയ പാതയോരങ്ങളിൽനിന്നും അനധികൃത ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കംചെയ്യാൻ തീരുമാനമായി. ജില്ലാ പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.  രാഷ്ട്രീയ പാർടികൾ, സന്നദ്ധ സംഘടനകൾ എന്നിവർ സ്ഥാപിച്ച കൊടിതോരണങ്ങളും ബാനറുകളും ബോർഡുകളും ബന്ധപ്പെട്ടവർ കാലതാമസമില്ലാതെ നീക്കംചെയ്യും.  നടപടികൾക്ക് പ്രദേശിക സഹകരണം നൽകുമെന്ന്‌  രാഷ്ട്രീയ പാർടി പ്രതിനിധികൾ ഉറപ്പുനൽകി. സമയബന്ധിതമായി നടപടി പൂർത്തീകരിക്കാൻ  പഞ്ചായത്ത്തല സമിതികൾ വിളിച്ച് ചേർക്കാനും യോഗത്തിൽ തീരുമാനമായി. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കംചെയ്യുന്നതിനുളള നടപടി കെഎസ്ഇബി ഉടൻ  ആരംഭിക്കുമെന്ന് അധികൃതർ യോഗത്തെ അറിയിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ്‌ മരക്കാർ അധ്യക്ഷനായി. 
 തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ്, രാഷ്ട്രീപാർടി പ്രതിനിധികളായ കെ റഫീഖ്, വി എ മജീദ്, കെ വി മാത്യൂ, എം മോഹനൻ, ദേശീയപാത, പൊതുമരാമത്ത് റോഡ് വിഭാഗം, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top