19 November Tuesday

കാക്കവയലിനെ പൊന്നണിയിച്ച്‌ വാഴവറ്റ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019
പനമരം
ജില്ലാ സ്‌കൂൾ കായികമേളയിൽ  കാക്കവയൽ ജിഎച്ച്‌എസ്‌എസിന്‌ കരുത്തായി വാഴവറ്റക്കാരുടെ നടത്തം. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി ആകെയുള്ള  നാല്‌ ഇനങ്ങളിലായി മൂന്ന്‌ സ്വർണവും ഒരു വെള്ളിയും നേടിയത്‌ കാക്കവയൽ സ്‌കൂളാണ്‌. മെഡൽനേട്ടം കൈവരിച്ചവരെല്ലാം മുട്ടിൽ വാഴവറ്റ സ്വദേശികളാണെന്ന പ്രത്യേകതയുണ്ട്‌. സീനിയർ വിഭാഗം അഞ്ച്‌ കിലോമീറ്റർ ആൺകുട്ടികളുടെ നടത്തത്തിൽ ടി എ അമൽകുമാറാണ്‌ നടത്തത്തിൽആദ്യ സ്വർണം കാക്കവയലിന്‌ സമ്മാനിച്ചത്‌. പ്ലസ്‌ ടു വിദ്യാർഥിയാണ്‌. തൊട്ടുപിന്നാലെ ജൂനിയർ വിഭാഗത്തിൽ റോണി എൻ ഷെല്ലിയും സ്വർണം നേടി. പത്താം ക്ലാസ്‌ വിദ്യാർഥിയായ റോണി കഴിഞ്ഞവർഷം അമൽകുമാറിന്‌ പിന്നിൽ രണ്ടാമതായിരുന്നു. ചേട്ടൻ റിനോ എൻ ഷെല്ലിയുടെ പാത പിന്തുടർന്നാണ്‌ റോണിയുടെ നേട്ടം. നടത്തത്തിൽ കഴിഞ്ഞ മൂന്ന്‌ വർഷം ഒന്നാമനായാണ്‌ റിനോ സ്‌കൂൾ തലം വിടുന്നത്‌. സീനിയർ പെൺകുട്ടികളുടെ മൂന്ന്‌ കിലോമീറ്റർ നടത്തത്തിൽ എം ജെ ധന്യയും സ്വർണം നേടി. പ്ലസ്‌ ടു വിദ്യാർഥിനിയാണ്‌. ഇതേ ഇനം ജൂനിയർ വിഭാഗത്തിൽ രണ്ടാമതെത്തി അഭിന വർഗീസാണ്‌ കാക്കവയലിന്‌ മറ്റൈാരു മെഡൽ സമ്മാനിച്ചത്‌. എസ്‌എൻഎച്ച്‌എസ്‌എസ്‌ പൂതാടിയിലെ സി എസ്‌ വിസ്‌മയക്കാണ്‌ സ്വർണം.
 
പ്രധാന വാർത്തകൾ
 Top