നടപ്പാതയില്‍ വീണ് മധ്യവയസ്കക്ക് പരിക്ക്

മാനന്തവാടി
ഫുട്‌പാത്തിൽ കാൽതട്ടിവീണ് കാല്‍നട യാത്രികയ്ക്ക് പരിക്ക്. മാനന്തവാടി വരടിമൂല പൊന്നിയിൽ ലിസി(57)ക്കാണ് പരിക്കേറ്റത്. ബുധന്‍ പകല്‍ 11 ഓടെയാണ് അപകടം.
അക്ഷയകേന്ദ്രത്തിലേക്ക് പോകുന്നതിനിടെ ഗാന്ധിപാർക്കിൽ പച്ചക്കറി മാർക്കറ്റിന് സമീപമാണ് വീണത്. കൈവിരലുകൾക്ക് പരിക്കേറ്റ ലിസി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. നടപ്പാതയിലെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞതും ടൈലുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
0 comments