20 April Tuesday
പോളിങ്

കൂടുതൽ തിരുനെല്ലിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021
 
കൽപ്പറ്റ
നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ്‌ ശതമാനം രേഖപ്പെടുത്തിയത്‌ മാനന്തവാടി മണ്ഡലത്തിലെ തിരുനെല്ലി പഞ്ചായത്തിൽ. എൽഡിഎഫിന്‌ സമ്പൂർണാധിപത്യമുള്ള പഞ്ചായത്തിൽ 79.40 ആണ്‌ വോട്ടിങ്‌ ശതമാനം. ഏറ്റവും കൂടുതൽ വോട്ട്‌ രേഖപ്പെടുത്തിയതും കുറവ്‌ വോട്ട്‌ രേഖപ്പെടുത്തിയതും ‌ കൽപ്പറ്റ നിയോജകമണ്ഡലത്തിലാണ്‌. മണ്ഡലത്തിലെ  സെന്റ്‌ ജോസഫ്‌ യുപി സ്‌കൂൾ, മേപ്പാടിയിലെ ബൂത്തിൽ  99.22 ശതമാനമാണ്‌ പോളിങ്‌. ഇവിടെ 646 വോട്ടർമാരിൽ 641 പേർ വോട്ട്‌ ചെയ്‌തു. ഏറ്റവും കുറവ്‌ പോളിങ്‌ ഗവ. എൽപി സ്‌കൂൾ ചീക്കല്ലൂരിലെ ബൂത്തിലാണ്‌. 57.48 ശതമാനമാണ്‌ പോളിങ്‌. 581 വോട്ടർമാരിൽ 334 പേർ മാത്രമാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌.  
    മാനന്തവാടി മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ട്‌ രേഖപ്പെടുത്തിയത്‌ മാനന്തവാടി നഗരസഭയിലെ ഒണ്ടയങ്ങാടി സെന്റ്‌ മാർട്ടിൻ ലോവർ പ്രൈമറി സ്‌കൂളിലാണ്‌. 85.24 ശതമാനമാണ്‌ ഇവിടെ പോളിങ്‌. ഏറ്റവും കുറവ്‌ ഗവ. യുപി സ്‌കൂൾ മാനന്തവാടിയിലെ ബൂത്തിലാണ്‌. 66.23. ബത്തേരിയിൽ കുറിച്യാട്‌ ഏകാധ്യാപക വിദ്യാലയത്തിലാണ്‌ ഏറ്റവും കൂടുതൽ പോളിങ്‌. 96.55 ‌ശതമാനം. കുറവ്‌ പാടിച്ചിറ സെന്റ്‌ സെബാസ്‌റ്റ്യൻ യുപി സ്‌കൂളിലാണ്–-60.86 ശതമാനം.  
     അന്തിമകണക്ക്‌ പ്രകാരം ജില്ലയിലെ മൊത്തം പോളിങ്‌ 74.98 ശതമാനമാണ്‌.  മാനന്തവാടിയിലാണ്‌ കൂടുതൽ പോളിങ്‌–-76.43. കൽപ്പറ്റയിൽ 74.34 ശതമാനവും ബത്തേരിയിൽ 74.29 ശതമാനവുമാണ്‌ പോളിങ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഏറ്റവും കുറവ്‌ വോട്ടിങ്‌ ശതമാനമുണ്ടായത്‌ കൽപ്പറ്റയിലാണ്‌. 78.75 ശതമാനം പോളിങ്‌ ഉണ്ടായിരുന്ന കൽപ്പറ്റ മണ്ഡലത്തിൽ ഇത്തവണ 4.41 ശതമാനം കുറവാണ്‌ വോട്ടിങ്. ബത്തേരിയിൽ 4.26 ശതമാനം വോട്ട്‌ കുറഞ്ഞു‌. മാനന്തവാടിയിൽ വോട്ടിങ്ങിൽ അരശതമാനത്തോളം കുറവ്‌ മാത്രമാണുണ്ടായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top