23 September Wednesday

46 കോവിഡ്; 20 മുക്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
കൽപ്പറ്റ
ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 20 പേര്‍ രോഗമുക്തരായി. ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 797 ആയി. 414 പേര്‍ രോഗ മുക്തരായി. 383 പേർ ചികിത്സയിലുണ്ട്‌.  364 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലുമാണ്‌ ചികിത്സയിലുള്ളത്‌. വ്യാഴാഴ്‌ച്ചത്തെ രോഗബാധിതരിൽ 26 പേർ വാളാട്ടെ സമ്പർക്കത്തിലുള്ളവരാണ്‌. മുണ്ടക്കുറ്റിയിലെ ആരോഗ്യപ്രവർത്തകന്റെ സമ്പർക്കത്തിൽ 10 പേരും രോഗബാധിതരായി. 
രോഗം സ്ഥിരീകരിച്ചവര്‍
മുണ്ടക്കുറ്റിയിലെ ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്കത്തിലുള്ള  10 മുണ്ടക്കുറ്റി സ്വദേശികള്‍, പടിഞ്ഞാറത്തറ സ്വദേശികളുടെ സമ്പര്‍ക്കത്തിലുള്ള രണ്ട്‌ മുണ്ടക്കുറ്റി സ്വദേശികള്‍, വാളാട് സമ്പര്‍ക്കത്തിലുള്ള 26 പേര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിൽ പോയി വന്ന പുല്‍പ്പള്ളി സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള മൂന്ന് പേർ, രണ്ട് തവിഞ്ഞാല്‍ സ്വദേശികൾ, ബത്തേരി സമ്പര്‍ക്കത്തിലുള്ള രണ്ട് ബത്തേരി സ്വദേശികള്‍, താമരശ്ശേരി പോയി വന്ന മകന്റെ സമ്പര്‍ക്കത്തിലുള്ള കെല്ലൂര്‍ സ്വദേശി എന്നിവർക്കാണ്‌  വ്യാഴാഴ്‌ച  കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌.  
ഹോമിയോ ആശുപത്രി ജീവനക്കാരന്‍ ഉള്‍പ്പെടെ  നാല്‌ തൊണ്ടര്‍നാട് സ്വദേശികള്‍, രണ്ട് വാളാട് സ്വദേശികള്‍, തവിഞ്ഞാലിലെ 10 പേർ, എട്ട്‌ എടവക സ്വദേശികള്‍, പേരിയയിലും പടിഞ്ഞാറത്തറയിലുമുള്ള  ഓരോരുത്തരുമാണ്‌ വാളാട്‌ സമ്പർക്കത്തിൽ രോഗബാധിതരായത്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top