26 May Tuesday

സമൂഹ അടുക്കളയിലേക്ക്‌ സ്‌നേഹത്തിന്റെ ജൈവപച്ചക്കറിയുമായി നൗഷാദ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

നൗഷാദിൽനിന്ന്‌ നഗരസഭാ ചെയർപേഴ്‌സൺ സനിത ജഗദീഷ്‌ പച്ചക്കറി ഏറ്റുവാങ്ങുന്നു

കൽപ്പറ്റ
സമൂഹ അടുക്കളയിലേക്ക്‌ ജൈവ പച്ചക്കറി നൽകി യുവ കർഷകൻ. കൽപ്പറ്റ ഓണിവയൽ നൗഷാദാണ്‌ ഒരു ദിവസത്തേക്കാവശ്യമായ മുഴുവൻ പച്ചക്കറിയും സൗജന്യമായി നൽകിയത്‌. 
നൗഷാദിന്‌ സ്വന്തമായുള്ള 14 സെന്റ്‌ കൃഷിയിടത്തിൽ നിന്നാണ്‌ മുഴുവൻ പച്ചക്കറിയും വിളയിച്ചത്‌. കോളിഫ്‌ളവർ, വഴുതന, വെണ്ട, പയർ,  മത്തൻ തുടങ്ങി 14 ഇനം പച്ചക്കറികൾ കൃഷിയിത്തിലുണ്ട്‌. മൂന്ന്‌ പശുക്കളെയും നൗഷാദ്‌ വളർത്തുന്നുണ്ട്‌. ഇവയുടെ ചാണകമാണ്‌ പച്ചക്കറിക്കുള്ള വളം. രാസവളങ്ങൾ ഉപയോഗിക്കാറില്ല. ഭാര്യ മാജിതയും മകൾ നഹ്‌മിയയും കൃഷിയിടത്തിൽ സജീവമാണ്‌. 
നഗരസഭാ ചെയർപേഴ്‌സൺ സനിതജഗദീഷ്‌ പച്ചക്കറി ഏറ്റുവാങ്ങി.  വി ഹാരിസ്‌, കെ ടി ബാബു, കെ സച്ചിദാനന്ദൻ എന്നിവരും സംബന്ധിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top