22 January Saturday

ഡിബിഇഎഫ്‌ ജില്ലാ സ്പെഷ്യല്‍ കണ്‍വന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

 കൽപ്പറ്റ

 ഡിസ്ട്രിക്റ്റ് കോ –- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെയും കേരള സ്റ്റേറ്റ് കോ –-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെയും ലയന സമ്മേളനത്തോടനുബന്ധിച്ച്‌ ഡിബിഇഎഫ് ജില്ലാ സ്പെഷ്യൽ കൺപ്പൻഷൻ കൽപ്പറ്റയിൽ  നടന്നു. സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തു.  ഡിബിഇഎഫ്  ജില്ലാ പ്രസിഡന്റ്  വി ആർ  ബാബു അധ്യക്ഷനായി.  വിരമിച്ച ജീവനക്കാർക്കുള്ള വെൽഫെയർ ഫണ്ട് വിതരണം കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ  നിർവഹിച്ചു. ഡിബിഇഎഫ് –- ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി വി ബി  പത്മകുമാർ, ഡിബിഇഎഫ്  ജില്ലാ സെക്രട്ടറി കെ കെ റീന എന്നിവർ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.   ഡിബിഇഎഫ് വയനാട് പ്രസിഡന്റ്  കെ വി  മാത്യൂസ്, ഡിബിഇഎഫ് സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി  കെ ടി  അനിൽ കുമാർ, ഡിബിഇഎഫ് സംസ്ഥാന കമ്മിറ്റിംയംഗം സി ജി പ്രദീഷ്,  ടി സി രാഗേഷ്‌ എന്നിവർ സംസാരിച്ചു.    ഡിബിഇഎഫ് ജില്ലാ  സെക്രട്ടറി  കെ കെ റീന സ്വാഗതവും ഡിബിഇഎഫ് ( ബിഇഎഫ്ഐ) ജില്ലാ ജോ. സെക്രട്ടറി ജയരാജൻ ആലഞ്ചേരി നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top