26 September Saturday

പുത്തുമലയിൽ നൂറോളം കുടുംബങ്ങളെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

പുത്തുമലയിലെത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുമായി സി കെ ശശീന്ദ്രൻ എംഎൽഎ സംസാരിക്കുന്നു

കൽപ്പറ്റ
അതിതീവ്ര മഴ പെയ്യുന്ന പുത്തുമല, ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽനിന്നും നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. എച്ച്‌എംഎല്ലിന്റെ എസ്‌റ്റേറ്റ്‌ പാടികളിലും മറ്റും കഴിഞ്ഞിരുന്നവരെയാണ് മാറ്റിയത്‌. റവന്യു, പഞ്ചായത്ത്‌ അധികൃതരുടെ നേതൃത്വത്തിലാണ്‌ മാറ്റിയത്‌. എസ്റ്റേറ്റ്‌ പാടികളിൽ കഴിഞ്ഞിരുന്ന പുത്തുമലയിലെ 35 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും സമീപപ്രദേശങ്ങളിലെ ആദിവാസി കോളനികളിലുള്ളവരെക്യാമ്പുകളിലേക്കും മാറ്റി.ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും ഉണ്ടായിരുന്നു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top