23 September Wednesday
കടുവയുടെ ആക്രമണം

പശു ചത്തു; വീട്ടുടമ അത്ഭുതകരമായി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
മാനന്തവാടി 
പശുവിനെ കറന്നു കൊണ്ടിരിക്കുമ്പോൾ കടുവ പശുവിനെ ആക്രമിച്ച് കൊന്നു. വീട്ടുടമസ്ഥൻ  അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടിക്കുളം കോണവയലിൽ കരിമ്പനക്കൽ  അപ്പച്ചനാണ്‌ രക്ഷപ്പെട്ടത്‌.  ബുധനാഴ്‌ച രാവിലെ ആറിന്‌ പശുവിനെ കറക്കുമ്പോഴാണ്‌ സംഭവം. അപ്രതീക്ഷിതമായി കടുവ പശുവിന്റെ മേൽ ചാടി വീണ് ആക്രമിച്ച് കൊല്ലുകയായിരിരുന്നു. 
വേറെയും നാല് പപശുക്കൾ ഉണ്ടായിരുന്നു. അപ്പച്ചന്റെ നിലവിളി കേട്ട് ഭാര്യ വൽസ ശബ്ദം ഉണ്ടാക്കി ഓടി എത്തിയപ്പോൾ  കടുവ   തൊഴുത്തിന്റെ  ഒരു ഭാഗം തകർത്ത് പുറത്തേക്ക്   ചാടുകയായിരുന്നു. തലനാരിഴക്കാണ് അപ്പച്ചൻ രക്ഷപെട്ടത്. 
വീടിനോട്‌ ചേർന്ന്‌ തന്നെയായിരുന്നു ആല. പശുക്കളെ വളർത്തിയാണ്‌ ക്ഷീരകർഷനായ അപ്പച്ചനും കുടുംബവും കഴിയുന്നത്‌.  രണ്ട്  മാസംമുമ്പാണ്     ബാവലിയിൽ കട്ടക്കയം ഏലിയാമ്മയുടെ പശുവിനെ ക ടു വ കൊന്നത്. ദിവസങ്ങളായി കോണവയൽ പ്രദേശത്ത് കടുവയെ കാണാറുണ്ടായിരുന്നു. പകൽ പോലും കടുവ പുറത്ത് ഇറങ്ങുന്നതിനാൽ ജനങ്ങൾ ഭയവിഹ്വലരാണ്. സ്ഥലത്ത് പെട്രോളിങ്   വനം വകുപ്പ് ജീവനക്കാരും പലപ്പോഴും ഇവിടെ കടുവയെ കാണാറുണ്ട്.  സംഭവ സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി തിരുനെല്ലി വന്യമൃഗ പ്രതിരോധ ആക്ഷൻ  കമ്മറ്റി ചെയർമാൻ ടി സി ജോസഫ്,
സി കെ ശങ്കരൻ, സി കെ പുരുഷോത്തമൻ, ശ്രീജിത് എന്നിവർ ചർച്ച നടത്തി അനന്തര നടപടി സ്വീകരിച്ചു.  പശുവിന്റെ യഥാർഥവില നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന്  കാട്ടിക്കുളം വെറ്ററിനറി സർജൻ പോസ്റ്റ്മോമോർട്ടം നടത്തി. തുടർനടപടികൾ സ്വീകരിച്ചു. നാട്ടിലിറങ്ങുന്ന കടുവകളെ കൂടുവച്ച്‌ പിടികൂടണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top