02 July Thursday
സുഭിക്ഷകേരളം

ഒരുകോടി തൈ നടീൽ പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കൽപ്പറ്റയിൽ സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

  കൽപ്പറ്റ-

ജില്ലയെ  ഫലവർഗ സമൃദ്ധമാക്കി  ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിക്ക്‌ പരിസ്ഥിതി ദിനത്തിൽ തുടക്കം. സംസ്ഥാനത്തു ഫലവർഗങ്ങളുടെ ഉൽപ്പാദനം  വർധിപ്പിക്കാൻ ആവിഷ്‌കരിച്ച ഒരു കോടി തൈ നടീൽ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനത്തിനാണ്‌ തുടക്കമായത്‌. 26 കൃഷിഭവനുകളിലൂടെ   1.25 ലക്ഷം  ഫലവൃക്ഷ  തൈകളാണ് വിതരണം ചെയ്‌തത്‌. ‌  മാങ്ങ, ചക്ക, മാതളം, പാഷൻഫ്രൂട്ട്, പനീർ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരങ്ങ, മുരിങ്ങ, കറിവേപ്പ്, വാളൻപുളി, കൊടംപുളി, റമ്പൂട്ടാൻ, കടച്ചക്ക, മാഗോസ്റ്റീൻ, ചാമ്പക്ക, നേന്ത്രൻ, ഞാലിപ്പൂവൻ  തുടങ്ങി 21 ഇനം ഫലവർഗ തൈകൾ  നാട്ടുകാർ ആവേശപുർവം ഏറ്റ്‌വാങ്ങി.   കൂടാതെ സർകാർ ഓഫീസുകളുടെ കോമ്പൗണ്ടിലും തരിശ്‌ സ്ഥലങ്ങളിലും  തൈകൾ നട്ട്‌ പിടിപ്പിച്ചു.  കൃഷി വകുപ്പിനു കീഴിലുള്ള ഫാമുകൾ, കാർഷിക കർമസേന, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള, അഗ്രോ സർവീസ് സെന്റർ,കാർഷിക കർമസേന,  കാർഷിക സർവകലാശാല എന്നിവിടങ്ങളിലാണ്‌ തൈകൾ  ഉൽപ്പാദിപ്പിക്കുന്നത്‌. വനം വകുപ്പ് ഉത്പാദിപ്പിക്കുന്ന തൈകൾ സൗജന്യമായി ലഭ്യമാക്കും.  
ജില്ലാതലത്തിൽ ജില്ലാ കലക്ടർ അധ്യക്ഷനായി രൂപീകരിക്കുന്ന കമ്മിറ്റിക്കാണ്‌ തൈവിതരണം. തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധസംഘടനകൾ, പൊതുസ്ഥാപനങ്ങൾ എന്നിവ മുഖേനപരിപാലിക്കും. 21വരെയാണ്‌ ഒന്നാ ഘട്ടം.    രണ്ടാംഘട്ടം വിതരണം ജൂലൈ ആദ്യവാരം തുടങ്ങും. സെപ്റ്റംബറിൽ തൈ നടീൽ പൂർത്തിയാക്കും. ജില്ലാതല നടീലുദ്ഘാടനം വെങ്ങപ്പള്ളി പഞ്ചായത്തിലെ തെക്കുംതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ  സി കെ ശശീന്ദ്രൻ, എംഎൽഎ  നിർവഹിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത്  പ്രസിഡന്റ് പി എം നാസർ സംസാരിച്ചു.  
പ്രധാന വാർത്തകൾ
 Top