24 September Friday
മുട്ടിൽ മരംമുറി

പ്രതികളെ സ്ഥലത്തെത്തിച്ച്‌ 
തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021
കൽപ്പറ്റ
മുട്ടിൽ മരംമുറി കേസന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച്‌ സംഘം പ്രതികളെ   മരംമുറി നടന്ന സ്ഥലങ്ങളിലെത്തിച്ച്‌‌  തെളിവെടുപ്പ്‌ തുടങ്ങി. ബുധനാഴ്‌ച   ആന്റോ അഗസ്‌റ്റിനെയാണ്‌ ‌ മുട്ടിൽ പാറയ്‌ക്കൽ, അമ്പലവയൽ ടൗൺ,  എടക്കൽ എന്നീ സ്ഥലങ്ങളിലെ  തെളിവെടുപ്പിന്‌ കൊണ്ടുപോയത്‌. ‌മറ്റുചിലരും ഈ പ്രദേശത്തുനിന്ന്‌   മരംമുറിച്ചതായി പ്രതികൾ ഹൈക്കോടതിയിൽ മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ‌  
  കഴിഞ്ഞ  വ്യാഴാഴ്‌ച അറസ്റ്റിലായ  പ്രതികളും സഹോദരങ്ങളുമായ  വാഴവറ്റ മൂങ്ങനായിൽ റോജി അഗസ്‌റ്റിൻ,  ജോസ്‌ കുട്ടി അഗസ്‌റ്റിൻ  എന്നിവരെ ചൊവ്വാഴ്‌ചയാണ്‌ ബത്തേരി ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌   കോടതി നാല്‌ ദിവസത്തേക്ക്‌ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്‌. വിവാദ ഉത്തരവിന്റെ മറവിൽ നടത്തിയ മരംകൊള്ളയുടെ പേരിലെടുത്ത കേസിലാണ്‌ പ്രതികൾ  കുറ്റിപ്പുറത്ത്‌ അറസ്‌റ്റിലായത്‌. കോടതിയിൽ ഹാജരാക്കിയ ഇവർ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top