26 September Saturday

മാറ്റിപ്പാർപ്പിച്ചത്‌ ദുരന്തസാധ്യത കണക്കിലെടുത്ത്‌ 7‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

 

കൽപ്പറ്റ
കാലവർഷം കനത്തതോടെ ജില്ലയിൽ ഏഴ്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വൈത്തിരി താലൂക്കിൽ അഞ്ചും മാനന്തവാടി താലൂക്കിൽ രണ്ടും ക്യാമ്പുകളാണ്‌ തുറന്നത്‌. വൈത്തിരിയിൽ 63 കുടുംബങ്ങളിലെ 156 പേരെ ക്യാമ്പുകളിലേക്ക്‌ മാറ്റി. മാനന്തവാടി താലൂക്കിൽ തിരുനെല്ലി, വെള്ളമുണ്ട പഞ്ചായത്തുകളിലാണ്‌ ക്യാമ്പുകൾ തുറന്നത്‌. 
തിരുനെല്ലിയിൽ മണ്ണിടിച്ചിൽ ഭീഷണിയേത്തുടർന്ന് നിട്ടറ കോളനിയിലെ ഏഴ്‌ കുടുംബങ്ങളിലെ 24 പേരെയാണ്‌ മാറ്റിയത്‌.  തിരുനെല്ലി ഗവ. ഹൈസ്‌കൂളിലാണ്‌  ക്യാമ്പ് ആരംഭിച്ചത്‌.
മഴ ശക്തമായതിനെ തുടർന്ന്‌ വെള്ളമുണ്ട  വാളാരംകുന്ന് കോളനിക്കാരേയും മാറ്റിപ്പാർപ്പിച്ചു.   പുളിഞ്ഞാൽ ഗവ.ഹൈസ്‌കൂളിലേക്കാണ്‌ മാറ്റിയത്‌. 16 കുടുംബങ്ങളിലെ 75 പേരാണ്‌ ക്യാമ്പിലുള്ളത്‌.  2018ലെ പ്രളയത്തിൽ ഈ പ്രദേശത്ത്‌ ഉരുൾപൊട്ടിയിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top