28 September Monday

പൊഴുതനയിലും മുന്നൊരുക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
പൊഴുതന
പൊഴുതന പഞ്ചായത്തിലെ ദുരന്തബാധിത മേഖലകളിലുള്ളവരെ മാറ്റാൻ നടപടി തുടങ്ങി. മേൽമുറി, കുറിച്യർമല, വലിയ പാറ പുതിയ റോഡ്‌, സേട്ടുക്കുന്ന്‌, അമ്മാറ പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ ഭീഷണിയുണ്ട്‌. ഏഴുനൂറോളം കുടുംബങ്ങൾ ഈ പ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്‌. മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ സി പ്രസാദ്‌ പറഞ്ഞു. 
ബന്ധുവീടുകളിൽ   സൗകര്യങ്ങളുള്ള 400 കുടുംബങ്ങളോട്‌ അവിടേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്‌.  300 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനുള്ള ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. പഞ്ചായത്തിലെ 10 വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണുകളാണ്‌‌.  മേൽമുറി, വലിയപാറ പ്രദേശങ്ങളിലുള്ള കുടുംബങ്ങൾ ക്വാറന്റൈനിലുണ്ട്‌. കാലവർഷം കനത്താൽ ഇവരെ  കൽപ്പറ്റ ഗവൺമെന്റ്‌ കോളേജിന് സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റും.  65 പേരാണ്  ക്വാറന്റൈനിൽ  കഴിയുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശിക്കുന്ന സൗകര്യങ്ങളാണ്  ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരുക്കുക.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top