21 September Saturday

കാർഷിക മേഖലയിലെ പ്രതിസന്ധി കർഷകസംഘം രാഷ്‌ട്രപതിക്ക്‌ നിവേദനം നൽകും

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

 

ഗൂഡല്ലൂർ
കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കാർഷികോൽപ്പന്നങ്ങൾക്ക്‌  ന്യായവില ഉറപ്പാക്കുക,  കാർഷിക മേഖല സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ രാഷ്‌ട്രപതിക്ക്‌ നിവേദനം നൽകാൻ കർഷകസംഘം നീലഗിരി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.  കാർഷികോൽപ്പന്നങ്ങൾക്ക്‌ ന്യായവില ലഭിക്കാത്തതിനാൽ കർഷകർ ആത്മഹത്യയുടെ വക്കിലാണ്‌. വിവിധ കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി കർഷകർക്ക്‌ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. 
ഈ സാഹചര്യത്തിലാണ്‌ വിളകൾക്ക് തറവില പ്രഖ്യാപിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്‌ രാഷ്‌ട്രപതിക്ക്‌ നിവേദനം നൽകുന്നത്‌.  മോട്ടോർ വാഹന ഭേദഗതി  ഉൾപ്പെടെയുള്ള ജനദ്രോഹനയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും ടാൻടി അടച്ചുപൂട്ടാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തിനെതിരെയും ഒമ്പതിന്‌ നടത്തുന്ന സമരം വിജയിപ്പക്കാൻ മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന്‌ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. 
കർഷകസംഘം ജില്ലാ സെക്രട്ടറിയായി എ യോഹന്നാനെ തെരഞ്ഞെടുത്തു.  യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ വാസു അധ്യക്ഷനായി.  എ യോഹന്നാൻ, ടി കെ ഫിലിപ്പ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top