27 May Wednesday

വേനൽമഴയും ലോക്കായി: ജില്ല വരൾച്ചയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020
കൽപ്പറ്റ
വേനൽമഴ ചതിച്ചതോടെ നാട് വരൾച്ചയിലേക്ക്. അന്തരീക്ഷോഷ് മാവും ഉയരുകയാണ്. ഈ വർഷം ഇത് വരെ കിട്ടിയത് 46.3 മി മീറ്റർ മഴ മാത്രം. 
 ഈ കാലയളവിൽ ശരാശരി 58.5 മി മീറ്റർ മഴയെങ്കിലും പെയ്യേണ്ടതുണ്ടെന്ന് അമ്പലവയൽ പ്രാദേശിക കാർഷിക സർവകലാശാലയിലെ കാലാവസ്ഥ വിഭാഗം അസി. പ്രൊഫസർ പി ഷ ജീഷ്  ജാൻ പറഞ്ഞു. ഒരാഴ്ച്ചക്കിടെ വേനൽമഴ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച മാത്രം  34.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഒരാഴ്ചയായി 33 ഡിഗ്രിയാണ് താപനില. അതേ സമയം അന്തരീക്ഷം കാർമേഘാവൃതമായതിനാൽ വെള്ളിയാഴ്ച 32 സിഗ്രിയിലേക്ക് താഴ്‌ന്നു. ഇതുവരെ മൂന്ന് ദിവസം മാത്രമാണ് വേനൽമഴ ലഭിച്ചത്.
കഴിഞ്ഞ വർഷം മാർച്ച് 29 ന് 35 ഡിഗ്രിയിൽ താപനില ഉയർന്നിരുന്നു.
വേനൽമഴ ഇനിയും പെയ്യാതിരുന്നാൽ നാട് രൂക്ഷമായ വരൾച്ചയിലേക്ക് പോകുമെന്ന് ആശങ്ക ഉണ്ട്.കോവിഡ് ദുരന്തത്തോടൊപ്പം കാലാവസ്ഥയും ചതിച്ചാൽ ജില്ല കടുത്ത ദുരിതത്തിലാകും.
കുടിവെള്ള ദൗർലഭ്യം ഇപ്പോഴില്ല. അതേസമയം തോടുകളും പുഴകളും ജലാശയങ്ങളുമെല്ലാം വറ്റി തുടങ്ങി. വനത്തിൽ വരൾച്ച ബാധിച്ചതോടെ വന്യമൃഗങ്ങൾ കുടിവെള്ളം തേടി നാട്ടിലെത്തി തുടങ്ങിയിട്ടുണ്ട്. വനത്തിനുള്ളിലെ കൊച്ച് നീരുറവകളിലും മറ്റും വനംവകുപ്പ് ബ്രഷ് വുഡ്' തടയണകൾ നിർമിച്ച് വരുന്നുണ്ട്. എന്നാൽ വേനൽ കടുത്താൽ ഇവയും വറ്റിവരളും. പകൽ ഒന്നുമുതൽ  മൂന്ന് വരെയാണ് കടുത്ത ചൂട്. പുലർച്ചെ മഞ്ഞും എട്ട്  വരെ തണുപ്പും അനുഭവപ്പെടുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top