06 December Friday

പോസ്റ്റോഫീസിലേക്ക് തൊഴിലുറപ്പ്‌ തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
തലപ്പുഴ
തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകാത്തതിലും  കേന്ദ്ര സർക്കാർ തൊഴിലുറപ്പ് അട്ടിമറിക്കുന്നതിനെതിരെയും 
എൻആർഇജി വർക്കേഴ്‌ യൂണിയൻ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴ പോസ്റ്റോഫീസിലേക്ക്    മാർച്ച് നടത്തി. തവിഞ്ഞാൽ  പഞ്ചായത്തിലെ  തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാത്രം 3.20 കോടി   രൂപ കൂലിയിനത്തിലും 80 ലക്ഷം രൂപ മെറ്റീരിയൽ കോസ്റ്റ് ഇനത്തിലും  കൂടിശ്ശികയായി കേന്ദ്രം നൽകാനുണ്ട്.  നാലായിരത്തിലധികം തൊഴിലാളികൾക്കാണ് കൂലി ലഭിക്കാനുള്ളത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അവസാനമായി കൂലി ലഭിച്ചത്‌. 
 തലപ്പുഴ പോസ്‌റ്റാഫീസിലേക്ക് നടന്ന മാർച്ച്‌ കെ എം വർക്കി ഉദ്ഘാടനം ചെയ്തു. സിന്ധു സന്തോഷ് അധ്യക്ഷയായി. അനിഷ സുരേന്ദ്രൻ, ഷൈമ, വിജെ ടോമി, ബാബു ഷജിൽ കുമാർ ,ഉണ്ണി കാട്ടിക്കുളം എന്നിവർ സംസാാരിച്ചു. സജേഷ് ബാബു സ്വാഗതവും ഷീജ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top