കൽപ്പറ്റ
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ടിന്റെയും ക്യാമ്പസ് ഫ്രണ്ടിന്റെയും ക്രിമിനലുകൾ അരുംകൊല ചെയ്തതിൽ പ്രരിഷേധിച്ച് സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ സ്കൂൾ, കോളേജ് ക്യാമ്പസുകളിലും, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി, ദ്വാരക, പുൽപ്പള്ളി, ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളിലും പ്രകടനം നടത്തി. നൂറ് കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. വിവിധ ഇടങ്ങളിൽ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ്, മുഹമ്മദ് ഷാഫി, അവിഷിത്ത് രാഘവൻ, എൻ എസ് വൈഷ്ണവി, രാഖി വിജയൻ, ഹരികൃഷ്ണൻ, അഖിൽ പി എന്നിവർ നേതൃത്വം നൽകിഎന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടത്തി. സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മാനന്തവാടിയിൽ നടത്തിയ പ്രകടനത്തിന് ഏരിയാ സെക്രട്ടറി കെ എം വർക്കി, പി ടി ബിജു, നിർമല വിജയൻ, കെ ടി ബിനു, ശാരദ സജീവൻ, പ്രദിപ ശശി തുടങ്ങിയർ നേതൃത്വം നൽകി. കേണിച്ചിറയിൽ എ വി ജയൻ, കെ ബാലൻ, എ ഡി ജഗന്നിവാസൻ എന്നിവർ നേതൃത്വം നൽകി. തോണിച്ചാലിൽ ജസ്റ്റിൻ ബേബി, മനു ജി കുഴിവേലിൽ, എം പി വത്സൻ, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി. വൈത്തിരിയിൽ എം ജനാർദനൻ, എം വി വിജേഷ്, കെ പി രാമചന്ദ്രൻ, എത്സി ജോർജ്, കെ തോമസ്, എസ് ചിത്രകുമാർ, സി കുഞ്ഞമ്മദ് കുട്ടി, എസ് രവി, ഷൈജു, ജോഷി, രമേഷ് എന്നിവർ നേതൃത്വം നൽകി.
ഈസ്റ്റ് ബത്തേരിയിൽ കെ കെ കുര്യാക്കോസ്, ലിജൊ ജോണി, കെ വൈ ബെന്നി എന്നിവർ നേതൃത്വം നൽകി. മൂലങ്കാവിൽ ടി കെ ശ്രീജൻ, സണ്ണി തയ്യിൽ, ഷിജൊ പട്ടമന, എൻ ബാബു എന്നിവർ നേതൃത്വം നൽകി. ബത്തേരിയിൽ വി വി ബേബി, ബേബി വർഗീസ്, കെ സി യോഹന്നാൻ, പി ജെ ജോസഫ്, പി സി രജീഷ്, കെ വി മോഹനൻ എന്നിവർ നേതൃത്വം നൽകി. മീനങ്ങാടിയിൽ കെ കെ വിശ്വനാഥൻ, സി അസൈനാർ, വി എ അബ്ബാസ്, ടി വി വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. പി ടി ഉലഹന്നാൻ സംസാരിച്ചു. കുപ്പാടിത്തറയിൽ എം ജി സതീഷ് കുമാർ, കെ ഡി ശശി, കെ കെ സുമേഷ്, വി എസ് സുഹൈൽ, എം ടി രതീഷ്, ജിജി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
ഡിവൈഎഫ്ഐ നേതൃത്വത്തിൽ യൂണിറ്റ്, മേഖലാ, ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധം പ്രകടനം നടത്തി. കൽപ്പറ്റയിൽ നടത്തിയ പ്രകടനത്തിന് ജില്ലാ കെ റഫീഖ്, വി ഹാരിസ്, എ കെ റൈയ്ഷാദ്, പി എം ഷംസുദ്ദീൻ, വിനിഷ് എം വി, ഗിരീഷ്, അർജുൻ ഗോപാൽ എന്നിവർ നേതൃത്വം കൊടുത്തു.