22 November Friday

കെസിഇയു സംസ്ഥാന കൗൺസിലിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
കൽപ്പറ്റ
ശനി, ഞായർ ദിവസങ്ങളിൽ കൽപ്പറ്റയിൽ നടക്കുന്ന കേരള കോ–-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ(കെസിഇയു) സംസ്ഥാന കൗൺസിലിനും പഠനക്യാമ്പിനുമുള്ള  ഒരുക്കങ്ങൾ സജീവം. കൽപ്പറ്റ കോസ്‌മോ പൊളിറ്റൻ ക്ലബ്‌ ഹാളിലാണ്‌ പരിപാടി. ശനിയാഴ്‌ച്ച രാവിലെ 10ന്‌   സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി  ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ മോഹൻദാസ് അധ്യക്ഷനാകും.  കൗൺസിലൽ 330 പ്രതിനിധികൾ പങ്കെടുക്കും.
സഹകരണമാനേജ്മെന്റ്, സഹകരണ നിയമ ഭേദഗതി,പരിസ്ഥിതി, സംഘടന തുടങ്ങിയ വിഷയങ്ങളിൽ വിദഗ്‌ധർ ക്ലാസുകളെടുക്കും. രണ്ടുദിവസത്തെ കൗൺസിലിന്റെ വിജയത്തിനായി സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ചെയർമാനും യൂണിയൻ സംസ്ഥാന സെക്രട്ടറി എം എൻ മുരളി കൺവീനറുമായി സ്വാഗത സംഘം ഊർജിതപ്രവർത്തനമാണ്‌ നടത്തുന്നത്‌.
പ്രധാന വാർത്തകൾ
 Top