04 July Saturday

എൽഎ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം: എൻജിഒ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 കൽപ്പറ്റ

റവന്യുവകുപ്പിനു കീഴിലുള്ള എൽഎ ഓഫീസുകളിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും വിഷയത്തിൽ കമീഷണറേറ്റിന്റെയും കലക്ടറേറ്റിന്റെയും അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ എൻജിഒ യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം എസ്‌ അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു.  കെ ആനന്ദൻ, എ കെ രാജേഷ്, എൻ ആർ മഹേഷ് എന്നിവർ നേതൃത്വം നൽകി. ടി കെ അബ്ദുൾ ഗഫൂർ സ്വാഗതവും ആന്റണി ജോസഫ് നന്ദിയും പറഞ്ഞു. എൽഎ  ഓഫീസുകളിലെ 87 തസ്തികൾ കിഫ്ബിയുടെ സ്ഥലമെടുപ്പ് പ്രവർത്തികൾക്കായി കൈമാറി  ഓഫീസുകൾ ആരംഭിക്കുന്നതിന് സർക്കാർ ഫെബ്രുവരി മാസത്തിൽ ഉത്തരവിറക്കിയിരുന്നു. ഇത് നടപ്പിലാകുന്നതിന് റവന്യു കമീഷണർക്ക് നിർദേശം നൽകുകയും കിഫ്ബിയിലേക്ക് കൈമാറിയ തസ്തികകൾക്ക്  2020 മാർച്ച് മുതൽ തുടർച്ചാനുമതി നൽകിയതുമാണ്‌. എന്നാൽ കിഫ്ബി ഓഫീസുകൾ ആരംഭിക്കുന്നതിനായി തസ്തികകൾ പുനക്രമീകരിച്ച് ഉത്തരവാക്കുന്നതിനു പകരം  നിർത്തലാക്കിയ തസ്തികകൾ വകുപ്പിൽ വിവിധജില്ലകളിൽ നിലവിലുള്ള ഒഴിവുകളിൽ ക്രമീകരിക്കുന്നതിനും ഒഴിവുകളില്ലാത്ത തസ്തികയിൽ ഏറ്റവും ജൂനിയറായവരെ സർവീസിൽനിന്നും പിരിച്ചുവിട്ട്  പിഎസ്സിയെ അറിയിക്കുന്നതിനുമാണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മറ്റൊരു ജില്ലയിലും നടപ്പിലക്കാത്ത വിധം ജില്ലയിൽ 7 ഓഫീസ് അറ്റൻഡൻറുമാരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ  പശ്ചത്തലത്തിൽ നിരവധി ജോലി ക്രമീകരണങ്ങൾ ഉണ്ടായിരിക്കെ മാർച്ച് 31ന്   അന്യായമായി പിരിച്ചുവിട്ടു. പിരിച്ചുവിട്ടവരിൽ കലക്ടറേറ്റിൽ  ജോലി ചെയ്ത  3 ജീവനകാർക്ക് മാർച്ചിലെ ശമ്പളം നൽകാനും തയ്യാറായിട്ടില്ല. മെയിൽ കുടുതൽ വ്യക്തതയോടെ സർക്കാർ ഉത്തരവാക്കിയിട്ടും  പരിഹാരമുണ്ടാകുന്നതിനു പകരം കൂടുതൽ സങ്കീർണ്ണമാക്കുന്നതിനുള്ള  ശ്രമമാണ് കമ്മീഷണറേറ്റും ജില്ലാ കലക്ടറേറ്റിലെ ഏതാനും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. 12 തഹസിൽദാർ ഉൾപ്പെടെ വിവിധ കാറ്റഗറികളിലായി 187 തസ്തികകൾ വകുപ്പിൽനിന്നും നഷ്ടപ്പെടുന്ന സ്ഥിതിയാണുണ്ടാവുന്നത്‌. കമ്മീഷണറേറ്റിന്റെയും കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെയും അനാസ്ഥക്കെതിരെയും അന്യായമായിപിരിച്ചുവിട്ട ജീവനക്കാർക്ക് തടഞ്ഞു വെച്ച ശമ്പളമടക്കം നൽകി സർവീസിൽ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. 
 
പ്രധാന വാർത്തകൾ
 Top