കൽപ്പറ്റ
ഷീറ്റ് മേഞ്ഞ് ചോർന്നൊലിക്കുന്ന താൽക്കാലിക ഷെഡുകൾക്ക് പകരം ഹൈടക്ക് ക്ലാസ് റൂമുകൾ. സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ റൂമുകൾക്ക് പകരം വിശാലമായ ലേഡീസ് ഹോസ്റ്റൽ. വൈത്തിരി പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ മാറ്റം ഇങ്ങനെ പോകുന്നു. സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ച് വിപുല സൗകര്യങ്ങളോടെ നിർമിച്ച സ്കൂൾ, ഹോസ്റ്റൽ കെട്ടിടങ്ങൾ ആരെയും അമ്പരപ്പിക്കും. അത്രക്ക് സൗകര്യങ്ങളാണ് ആദിവാസി വിദ്യാർഥികളുടെ പഠനത്തിന് വേണ്ടി സംസ്ഥാന സർകാർ ഒരുക്കിയത്. പൂക്കോട് വെറ്ററിനറി കോളേജിന് സമീപത്താണ് ഏകലവ്യ എംആർഎസ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 വിദ്യാർഥികൾ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. ചോർന്നൊലിക്കുന്ന പഴകിയ കെട്ടിടത്തിലായിരുന്നു ക്ലാസ് നടത്തിയത്. എൽഡിഎഫ് സർക്കാർ എംആർഎസിന് പുതിയ കെട്ടിടം നിർമിച്ചതോടെ അസൗകര്യങ്ങൾ പഴങ്കഥയായി. മൂന്ന് നിലകളിൽ ബഹുനില കെട്ടിടമാണ് നിർമിച്ചത്. ആദ്യ രണ്ട് നിലകളിൽ ക്ലാസ് റൂമുകൾ, ലൈബ്രറി, സ്റ്റാഫ് റൂം, എന്നിവ പ്രവർത്തിക്കുന്നു. മൂന്നാം നിലയിൽ ലാബ് ഉൾപ്പെടയുള്ള സംവിധാനങ്ങളാണ്. പ്രൊജക്ടറും, കംപ്യൂട്ടറും അടക്കമുള്ള ഹൈടെക്ക് സൗകര്യങ്ങളും ക്ലാസ് റൂമുകളിലുണ്ട്. ആൺകുട്ടികളുടെ ഹോസ്റ്റൽ വേറെ കെട്ടിടത്തിലാണ് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..