കൽപ്പറ്റ
ഒടുവിലിതും ശരിയായി. മാനന്തവാടി ജില്ല ആശുപത്രിയിലെ കോവിഡ് രോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ലഭിക്കും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല ആശുപത്രിയിലെ കോവിഡ് കെയർസെന്ററിൽ ടെലി ഐസിയു പ്രവർത്തനം തുടങ്ങിയതാണ് ജില്ലക്ക് ഏറെ ആശ്വാസം പകരുന്നത്. ഇനി മുതൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് ഈ സംവിധാനത്തിലൂടെ പരിശോധിക്കാൻ കഴിയും. മാനന്തവാടി ജില്ല ആശുപത്രിയിലെ കോവിഡ് ഐസിയുവിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെ ഐസിയു കമാൻഡ് റൂമുമായി ബന്ധിപ്പിച്ചാണ് ടെലി ഐസിയു പ്രവർത്തനം. ടെലി ഐസിയു വാർഡുകളിൽ റൗണ്ട്സ് നടത്തും. ഇതിൽ ഘടിപ്പിച്ച കാമറകളിലൂടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെ ഗ്രിഡിലിരുന്ന് വിദഗ്ധ ഡോക്ടർമാർക്ക് രോഗികളെ പരിശോധിച്ച് ചികിത്സ നിർദേശിക്കാൻ കഴിയും. പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി ജില്ല ആശുപത്രിയിലെ ഡോക്ടർമാർക്ക് പരിശീലനം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..