04 August Tuesday

കെഎസ്ടിഎ ടിവി ചലഞ്ച് തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കെഎസ്‌ടിഎ ടിവി ചലഞ്ചിന്റെ ഭാഗമായുള്ള പൂതാടി പഞ്ചായത്തുതല ഉദ്‌ഘാടനം എകെഎസ്‌ ജില്ലാ സെക്രട്ടറി പി വാസുദേവൻ നിർവഹിക്കുന്നു

പൂതാടി
ഓൺലൈൻ പഠനത്തിനായി ‘അരികിലുണ്ട് അധ്യാപകർ’‌ കെസ്ടിഎയുടെ ടിവി ചലഞ്ചിന്റെ പൂതാടി പഞ്ചായത്തുതല ഉദ്ഘാടനം പാപ്ലശ്ശേരി ഇ കെ നായനാർ സ്മാരക വായനശാലയിൽ  എകെഎസ്‌ ജില്ലാ സെക്രട്ടറി പി വാസുദേവൻ നിർവഹിച്ചു.  വാർഡ് മെമ്പർ   ബിന്ദു ദിവാകരൻ അധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി ബി സുരേഷ്, വായനശാല സെക്രട്ടറി ബിബിൻ എന്നിവർ ടി വിയും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങി. കെഎസ്ടിഎ ജില്ലാ ജോ. സെക്രട്ടറി ടി എസ് ശ്രീജിത്ത് സ്വാഗതവും ഉപജില്ലാ ജോയിന്റ്‌  സെക്രട്ടറി കെ കെ ബിജു നന്ദിയും പറഞ്ഞു. സി എസ് പ്രസാദ്, ഒ കെ വാവ, മണി, ടി ബി സുധീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top