15 November Friday

രാമായണ സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

പുൽപ്പള്ളിയിൽ രാമായണ സെമിനാറിൽ പി എൻ ഗോപികൃഷ്ണൻ വിഷയം അവതരിപ്പിക്കുന്നു

പുൽപ്പള്ളി
ടി എസ് പഠനകേന്ദ്രം  പുരോഗമന കലാസാഹിത്യ സംഘവുമായി സഹകരിച്ച്‌  പുൽപ്പള്ളിയിൽ രാമായണ സെമിനാർ നടത്തി. സാംസ്‌കാരിക പ്രവർത്തകൻ  പി എൻ ഗോപികൃഷ്ണൻ ‘രാമായണത്തിന്റെ പ്രമേയ സമസ്യകൾ’ എന്ന വിഷയം അവതരിപ്പിച്ചു.  സ്‌ത്രീ,  കീഴാള ജീവിതങ്ങൾ മുന്നോട്ട്‌വെക്കുന്ന   സാംസ്‌കാരിക വൈവിധ്യം രാമായണത്തിലുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.  ഹിന്ദുത്വ രാഷ്ട്രീയം ഈ വൈവിധ്യത്തെ നിഷേധിച്ച്‌  അക്രമോത്സുക ബ്രാഹ്മണിക്കൽ രാമായണത്തെ  പ്രതിഷ്ടിക്കുകയാണ്‌.  രാമായണം ഒരു വിഭാഗത്തി കുത്തകയല്ല.  ദേശ,രാഷ്ട്രീയങ്ങൾക്കതീതതമായ സാംസ്‌കാരിക ഉൽപ്പന്നമാണതെന്നും   അദ്ദേഹം പറഞ്ഞു.  ഗവേഷക ഡോ. കവിതാ ബാലകൃഷ്ണൻ ‘രാമായണവും ഇന്ത്യൻ കലാ ചരിത്രവും’ എന്ന വിഷയം അവതരിപ്പിച്ചു. 
പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു പ്രകാശ് അധ്യക്ഷയായി. ടി എസ് പഠനകേന്ദ്രം ചെയർമാൻ പി കെ സുരേഷ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ എന്നിവർ സംസാരിച്ചു. സി എസ് ശ്രീജിത്ത് സ്വാഗതവും പി എസ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top