16 April Friday

മോട്ടോർവാഹന പണിമുടക്ക് വിജയിപ്പിക്കും: സംയുക്ത ട്രേഡ് യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

 

കൽപ്പറ്റ
പെട്രോൾ–- ഡീസൽ, പാചകവാതക വിലവർധനയ്‌ക്കെതിരെ മോട്ടോർ വ്യവസായ സംരക്ഷണ സമിതി  നടത്തുന്ന   പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.  രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ പണിമുടക്ക്‌. പെട്രോൾ, ഡീസൽ എന്നിവക്ക് ദിവസവും വില വർധിപ്പിക്കുകയാണ്. കോവിഡ് മഹാമാരിയിൽ  പ്രതിസന്ധിയിലായ മോട്ടോർ തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്ന നിലപാടുകളുമായിട്ടാണ്‌ കേന്ദ്രസർക്കാർ  മുന്നോട്ടുപോകുന്നത്. ഇത്‌ തിരുത്തണമെന്നാവശ്യപ്പെട്ടാണ്‌ പണിമുടക്ക്‌.   സമരത്തിൽ മുഴുവനാളുകളും സഹകരിക്കണമെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ യോഗം അഭ്യർഥിച്ചു. ജില്ലാ ചെയർമാൻ പി പി ആലി, കൺവീനർ കെ സുഗതൻ, സി മൊയ്തീൻകുട്ടി, ടി മണി, പി ആർ ജയപ്രകാശ്, ഗിരീഷ് കൽപ്പറ്റ  എന്നിവർ സംസാരിച്ചു.
ബത്തേരിയും
പരിസരങ്ങളും ഒഴിവാക്കി
കൽപ്പറ്റ
ബത്തേരി മാരിയമ്മൻ കോവിൽ  ഉത്സവം നടക്കുന്നതിനാൽ ബത്തേരിയും പരിസരപ്രദേശങ്ങളും പണിമുടക്കിൽനിന്നും ഒഴിവാക്കിയതായി  സംയുക്ത ട്രേഡ്‌ യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top