11 April Sunday

60 കഴിഞ്ഞവർക്ക്‌ 
വാക്‌സിനേഷൻ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021
കൽപ്പറ്റ
ജില്ലയിൽ തിങ്കളാഴ്‌ച മുതൽ 60 കഴിഞ്ഞവർക്കുള്ള  കോവിഡ് 19 വാക്‌സിനേഷൻ തുടങ്ങും. സ്‌പോട്ട്‌ രജിസ്‌ട്രേഷനും വാക്‌സിൻ നൽകലുമാണ്‌ നടക്കുകയെന്ന്‌  ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക  അറിയിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാർക്കും 45നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർക്കുമാണ് വാക്‌സിനേഷൻ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശമനുസരിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികൾക്ക് പുറമേ  ആശുപത്രികളിലും  വാക്‌സിനെടുക്കാനുള്ള സൗകര്യം ഒരുക്കും. സർക്കാർ ആശുപത്രികളിൽ വാക്‌സിനേഷൻ സൗജന്യമാണ്. പൊതുജനങ്ങൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌. കോവിഡ് വാക്‌സിനേഷൻ സെന്ററിൽ പോയി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്‌. 
കൈയിൽ കരുതണം
വാക്‌സിനെടുക്കാനായി വാക്‌സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ ആധാർ കാർഡ് കൈയ്യിൽ കരുതുക. ഇല്ലെങ്കിൽ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതണം. 45 വയസ് മുതൽ 59 വയസ് വരെയുള്ളവരാണെങ്കിൽ ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ ഒപ്പിട്ട  സർട്ടിഫിക്കറ്റ് വാക്‌സിനേഷൻ കേന്ദ്രത്തിൽ നൽകണം. കോവിഡ് മുന്നണിപ്പോരാളികൾ അവരുടെ സ്ഥാപന മേധാവിയുടെ കത്ത്, പോളിങ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിന്റെ  രേഖ എന്നിവ  കൊണ്ടുവരേണ്ടതാണ്.
വാക്സിൻ നൽകുന്ന 
സ്ഥലങ്ങൾ
ജനറൽ ആശുപത്രി കൽപ്പറ്റ, സിവിൽ സ്റ്റേഷൻ കൽപ്പറ്റ (പഴശ്ശിഹാൾ), വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികൾ, മേപ്പാടി, എടവക, ചീരാൽ, വെങ്ങപ്പള്ളി, ബേഗൂർ,  അമ്പലവയൽ, അപ്പപ്പാറ, പേരിയ, നൂൽപ്പുഴ, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങൾ, തരിയോട്, പുൽപ്പള്ളി, മീനങ്ങാടി, പനമരം, പൊരുന്നന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, വരദൂർ, കുറുക്കൻമൂല, മുള്ളൻകൊല്ലി, കാപ്പുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top