13 July Monday

നാടെങ്ങും സിഐടിയു സുവർണ ജൂബിലി ദിനാഘോഷം

സ്വന്തം ലേഖകൻUpdated: Sunday May 31, 2020

സിഐടിയു സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി ഓഫീസിൽ സംസ്ഥാനവൈസ്‌ പ്രസിഡന്റ്‌ എം കെ കണ്ണൻ പതാക ഉയർത്തുന്നു. ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ സമീപം

തിരുവനന്തപുരം
സിഐടിയു അമ്പതാം വാർഷിക ദിനാഘോഷം സംസ്ഥാനത്ത് തൊഴിലാളികൾ നെഞ്ചേറ്റി. കോവിഡ്‌ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്‌ വിവിധ ദിനാഘോഷ പരിപാടികൾ നടന്നു. 
രക്തദാനം, വൃക്ഷത്തൈ നടീൽ, പഴം–-പച്ചക്കറി കൃഷിക്ക്‌ തുടക്കം, സിഐടിയു ഓഫീസുകൾ, തൊഴിലിടങ്ങൾ, തൊഴിലാളി ഭവനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പതാക ഉയർത്തൽ തുടങ്ങിയവ സംഘടിപ്പിച്ചു. 
സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. ആഘോഷം ജില്ലയിൽ വിവിധ പരിപാടികളോടെ നടന്നു. ഇന്ത്യയിലെ പണിയെടുക്കുന്ന ജനകോടികളുടെ വർഗതാൽപ്പര്യവും ഐക്യവും സാർവദേശീയ പ്രതിബദ്ധതയും  ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപനവുമായി സിഐടിയു പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ച്‌- 50 വർഷം പിന്നിടുകയാണ്‌‌. സുവർണ ജൂബിലിയുടെ ഭാഗമായി രക്തദാനം, പാലിയേറ്റീവ്- രംഗത്തെ പ്രവർത്തനം, ശുചീകരണ പ്രവർത്തനങ്ങൾ, മാസ്-ക്- വിതരണം, കൃഷി, വൃക്ഷതൈ നടൽ, വിത്ത്- വിതരണം എന്നിങ്ങനെ ഒരു വർഷം നീളുന്ന വിവിധ പ്രവർത്തനങ്ങൾക്ക്- തുടക്കം കുറിച്ചു.
1970ൽ സിഐടിയു രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന വൈസ്- പ്രസിഡന്റ്‌ എം കെ കണ്ണൻ  ജില്ലാകമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി. 
കേന്ദ്ര ജനറൽ കൗൺസിൽ അംഗം എം എം വർഗീസ്- അപ്പോളോ ടയേഴ്-സിലും ജില്ലാ സെക്രട്ടറി യു പി ജോസഫ്- കൊടുങ്ങല്ലൂരിലും ജില്ലാ പ്രസിഡന്റ്‌- കെ കെ രാമചന്ദ്രൻ അളഗപ്പ ടെക്-സ്‌റ്റൈൽസിലും നേതൃത്വം നൽകി. 
ജില്ലാ ട്രഷറർ എ സിയാവുദ്ദീൻ തൃശൂരിലും കേന്ദ്ര വർക്കിങ്‌- കമ്മിറ്റി അംഗം പി കെ ഷാജൻ കേരളലക്ഷ്-മി മില്ലിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി ഹരിദാസ്- മോട്ടോർ ഫെഡറേഷൻ ഓഫീസിലും ബാബു എം പാലിശേരി കുന്നംകുളം സിഐടിയു ഓഫീസിലും കെ എഫ്- ഡേവിസ്- മുണ്ടൂർ സെന്ററിലും സി കെ ചന്ദ്രൻ കേരള ഫീഡ്-സിലും ആർ വി ഇക്-ബാൽ ഗുരുവായൂർ കിഴക്കേനടയിലും കെ കെ പ്രസന്നകുമാരി മുല്ലശേരിയിലും ലത ചന്ദ്രൻ ഇരിങ്ങാലക്കുട മാർക്കറ്റിലും മീര നായർ തൃശൂർ ഡിപിഎം ഓഫീസിലും നേതൃത്വം നൽകി. 
ജില്ലാ ഭാരവാഹികൾ എം കെ ബാലകൃഷ്-ണൻ കുർക്കഞ്ചേരി സെന്ററിലും പി കെ പുഷ്-പാകരൻ അത്താണി സിൽക്കിലും എ എസ്- സിദ്ധാർത്ഥൻ കൊടുങ്ങല്ലൂരിലും കെ പി പോൾ ഔഷധിയിലും ഷീല അലക്-സ്- വാണിയമ്പാറയിലും എൻ കെ അക്-ബർ ചാവക്കാട്- സെന്ററിലും പി ജി വാസുദേവൻ നായർ പാലപ്പിള്ളിയിലും കെ കെ മുരളീധരൻ ദേശമംഗലത്തും ശശികല ശ്രീവത്സൻ നാട്ടികയിലും പി കെ ശിവരാമൻ കോടാലി സെന്ററിലും എം എസ്- പ്രേമലത ചിറ്റഞ്ഞൂർ സെന്ററിലും എം കെ പത്മജാദേവി തൊട്ടിപ്പാൾ സിഐടിയു ഓഫീസിലും, കോനിക്കര പ്രഭാകരൻ കല്ലൂരിലും സ്ഥാപകദിന പരിപാടികൾക്ക്- നേതൃത്വം നൽകി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top