28 May Thursday

പൊലീസ്‌ പറഞ്ഞുകൊടുത്തു; അവരുടെ ഭാഷയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

കുട്ടനെല്ലുരില്‍ അതിഥിത്തൊഴിലാളികളുമായി ഡിഐജി എസ് സുരേന്ദ്രന്‍ സംസാരിക്കുന്നു

തൃശൂർ
കുട്ടനെല്ലൂരിലെ അതിഥിത്തൊഴിലാളികൾക്ക് പൊലീസിന്റെ ബോധവൽക്കരണം. ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബോധവൽക്കരണം നടത്തിയത്. 
കോവിഡിനെതിരെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ലോക് ഡൗണിന്റെ ആവശ്യകതയെക്കുറിച്ചും തൊഴിലാളികളെ അറിയിച്ചു. 
ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസറും എഎസ്‌പിയുമായ അജിത്കുമാർ തൊഴിലാളികളോട് ഹിന്ദിയിൽ കാര്യങ്ങൾ വിശദീകരിച്ചു. 
വ്യാജ വാട്സപ്പ് സന്ദേശങ്ങളിൽ വീഴരുതെന്നും ലോക് ഡൗൺ പശ്ചാത്തലത്തിൽ എങ്ങോട്ടും പോകാൻ കഴിയില്ലെന്നും അവരെ മനസ്സിലാക്കി. 
പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളും തൊഴിലാളികൾക്ക് കൈമാറി. ആരോഗ്യസുരക്ഷാ മുൻകരുതലുകളെപ്പറ്റി ഐഎംഎ പ്രതിനിധി സ്നേഹ വിശദീകരിച്ചു. 
തൊഴിലാളികൾക്കുള്ള അവശ്യസാധനകിറ്റുകൾ ഡിഐജി വിതരണം ചെയ്തു. തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ ആദിത്യ, എസിപി വി കെ രാജു തുടങ്ങിയവരും സംബന്ധിച്ചു.
പ്രധാന വാർത്തകൾ
 Top